കോണ്‍വക്കേഷന്‍ സംഘടിപ്പിച്ചു

കോണ്‍വക്കേഷന്‍ സംഘടിപ്പിച്ചു

 

 

ചെന്നൈ; ചെന്നൈയിലുള്ള വേല്‍സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ്, ടെക്‌നോളജി ആന്‍ഡ് അഡ്വാന്‍സ്ഡ് സ്റ്റഡീസ് കോണ്‍വക്കേഷന്‍ ചടങ്ങ് പല്ലാവരത്തിലുള്ള കോളേജ് കാമ്പസില്‍ നടന്നു. വേല്‍സ് ഇന്‍സ്റ്റിറ്റ്യൂട്ട്’ ചാന്‍സലര്‍ ഐസരി ഗണേഷ് അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ കേന്ദ്ര നിയമ, നീതി മന്ത്രി അര്‍ജുന്‍ റാം മേഘ്വാള്‍ മുഖ്യാതിഥിയായിരുന്നു. സാമൂഹ്യ രംഗത്തില്‍ മികച്ച സംഭാവനകള്‍ നല്‍കിയ ‘ശ്രീഗോകുലം ഗ്രൂപ്പ് ഓഫ് കമ്പനി’കളുടെ സ്ഥാപകനും, ചെയര്‍മാനുമായ ഗോകുലം ഗോപാലന് ഓണണറി ഡോക്ടറേറ്റ് നല്‍കി ആദരിച്ചു. കേന്ദ്ര മന്ത്രി അര്‍ജുന്‍ റാം മേഘവാളാണ് ഗോകുലം ഗോപാലന് ഡോക്ടറേറ്റ് നല്‍കിയത്. തമിഴ് സിനിമ സംവിധായകനും, നിര്‍മ്മാതാവുമായ വെട്രിമാരന്‍, മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം രവിചന്ദ്രന്‍ അശ്വിന്‍ എന്നിവര്‍ക്കും ഓണററി ഡോക്ടറേറ്റ് നല്‍കി ആദരിച്ചു.

Share

Leave a Reply

Your email address will not be published. Required fields are marked *