കോഴിക്കോട്; ഈ മാസം27ന് കോഴിക്കോട് ഗുരുകുലം ആര്‍ട്ഗാലറിയില്‍ വച്ച് പീപ്പിള്‍സ് റിവ്യു പബ്ലിക്കേഷന്‍സ് സംഘടിപ്പിക്കുന്ന ഏകദിന സാഹിത്യക്യാമ്പ് നടത്തിപ്പിന് സംഘാടക സമിതി രൂപീകരിച്ചു. രൂപീകരണയോഗം പീപ്പിള്‍സ്‌റിവ്യൂ മുഖ്യപത്രാധിപര്‍ പി.ടി നിസാര്‍ ഉദ്ഘാടനം ചെയ്തു. മാക്ബില്‍ഡേഴ്‌സ് മാനേജിങ് ഡയറക്ടറും ,റെന്‍സ് ഫെഡ് ജില്ലാപ്രസിഡന്റുമായ കെ മുസ്തഫ്, സാഹിത്യകാരന്‍ ഉസ്മാന്‍ ഒഞ്ചിയം, പീപ്പിള്‍സ് റിവ്യൂ ജനറല്‍ മാനേജര്‍ പി.കെ ജയചന്ദ്രന്‍ , കേരള ഹോംസ്റ്റേ ആന്‍ഡ് റിസോര്‍ട്‌സ് (ഹാറ്റ്‌സ്) ജില്ലാ പ്രസിഡന്റ് രാജന്‍ തേങ്ങാപറമ്പത്ത്, എഴുത്തുകാരന്‍ പുരുഷു കക്കോടി, മഹിളാ വീഥി മാഗസിന്‍ എഡിറ്റര്‍ അനീസ എ.കെ രാഷ്ട്ര ഭാഷ വേദി സംസ്ഥാന ജനറല്‍ സെക്രട്ടറി ആര്‍കെ ഇരവില്‍, ഇസ്മയില്‍ പുനത്തില്‍, സാഹിത്യകാരന്‍ എസ്‌കെ ശശി, മലയാള ചലചിത്ര കാണികള്‍ (മക്കള്‍) സീനിയര്‍ വൈസ് പ്രസിഡന്റ് ടിപി വാസു എന്നിവര്‍ സംസാരിച്ചു.
സംഘാടക സമിതി ചെയര്‍മാനായി കെ മുസ്തഫ(ചെയര്‍മാന്‍). ജോയ് പ്രസാദ് പുളിക്കന്‍, ടിപി വാസു (വൈസ് ചെയര്‍മാന്‍),പിടി നിസാര്‍ (ജനറല്‍ കണ്‍വീനര്‍), രാജന്‍ തേങ്ങാപറമ്പത്ത് (ട്രഷറര്‍), ഉസ്മാന്‍ ഒഞ്ചിയം(കണ്‍വീനര്‍) പുരുഷു കക്കോടി (കണ്‍വീനര്‍) പികെ ജയചന്ദ്രന്‍ ( ചീഫ് കോര്‍ഡിനേറ്റര്‍) ആര്‍കെ ഇരവില്‍ (കണ്‍വീനര്‍) പികെ രാജ ശേഖരന്‍ (കണ്‍വീനര്‍ പബ്ലിസിറ്റി)എന്നിവരെ തെരഞ്ഞെടുത്തു.
27ന് കാലത്ത് 10മണിക്ക് ആരംഭിക്കുന്ന ക്യാമ്പ് പ്രശസ്ത സാഹിത്യകാരന്‍ യു.കെ കുമാരന്‍ ഉദ്ഘാടനം ചെയ്യും.
ചടങ്ങില്‍ പ്രശസ്ത കവിയും പീപ്പിള്‍സ് റിവ്യു മുഖ്യ ഉപദേഷ്ടാവുമായ പിപി ശ്രീധരനുണ്ണി അധ്യക്ഷതവഹിക്കും. പ്രശസ്ത സാഹിത്യകാരന്മാരായ പികെ ഗോപി, പിആര്‍ നാഥന്‍, കെ രഘുനാഥ് എന്നിവര്‍ ക്ലാസുകള്‍ നയിക്കും. ക്യാമ്പിലേക്കുള്ള രജിസ്‌ട്രേഷന്‍ ആരംഭിച്ചതായി പിടി നിസാര്‍ അറിയിച്ചു. രജിസ്‌ട്രേഷന്റെ ഔപചാരിക ഉദ്ഘാടനം 16ന് വൈകിട്ട് നാലുമണിക്ക് പീപ്പിള്‍സ് റിവ്യു ഓഫിസില്‍ നടക്കുന്ന ചടങ്ങില്‍ വച്ച് പിപി ശ്രീധരനുണ്ണി നിര്‍വഹിക്കും.
