പീപ്പിള്‍സ് റിവ്യൂ പബ്ലിക്കേഷന്‍സ് പുസ്തകങ്ങള്‍ ആകാശ് ബുക്ക് സ്റ്റാളില്‍ ലഭിക്കും
കോഴിക്കോട്: സാഹിത്യ നഗരമായ കോഴിക്കോടിലെ പ്രമുഖ പബ്ലിഷിംങ് സ്ഥാപനമായ പീപ്പിള്‍സ് റിവ്യൂ പബ്ലിക്കേഷന്‍സ് പ്രസിദ്ധീകരിച്ച പുസ്തകങ്ങള്‍ 15ാം തിയതി (തിങ്കള്‍) മുതല്‍ ബീച്ചിനടുത്തുള്ള സില്‍ക്ക് സ്ട്രീറ്റില്‍ പ്രവര്‍ത്തിക്കുന്ന ആകാശ് പ്രിന്റേഴ്‌സിന്റെ ബുക്ക്സ്റ്റാളില്‍ ലഭ്യമാകും. വില്‍പനക്കുള്ള പുസ്തകങ്ങള്‍ തിങ്കളാഴ്ച കാലത്ത് 9.30ന് പീപ്പിള്‍സ് റിവ്യൂ പത്രാധിപര്‍ പി.ടി നിസാര്‍ ആകാശ് പ്രിന്റേഴ്‌സ് പ്രൊപ്രൈറ്ററും മലബാര്‍ പ്രിന്റേഴ്‌സ്അസോസിയേഷന്‍ സെക്രട്ടറിയുമായ കെപി രാജ ശേഖരന് കൈമാറും. ചടങ്ങില്‍ സാഹിത്യാകാരന്മാരായ ഉസ്മാന്‍ ഒഞ്ചിയം,പുരുഷു കക്കോടി, പീപ്പിള്‍സ് റിവ്യൂ ജനറല്‍ മാനേജര്‍ പി.കെ ജയചന്ദ്രന്‍ , ഇസ്മയില്‍ പുനത്തില്‍ എന്നിവര്‍ ആശംസകള്‍ നേരും. ജീവ ചരിത്രം, ചെറുകഥാ സമാഹാരം, കവിതാ സമാഹാരം ഉ ള്‍പ്പെടെയുള്ള പുസ്തകങ്ങളാണ് ബുക്ക് സ്റ്റാളില്‍ ലഭ്യമാകുക.
