കോഴിക്കോട്: കെപി സജിത്ത് രചിച്ച ഐസ്‌ക്രീം തിന്നുന്ന സൂര്യന്‍ പ്രശസ്ത സാഹിത്യകാരന്‍ യു.കെ കുമാരന്‍ ആചാര്യ എ.കെ.ബി നായര്‍ക്ക് നല്‍കിക്കൊണ്ട് പ്രകാശനം ചെയ്തു.
ഒരുകഥ ശ്രദ്ധിക്കപ്പെടണമെങ്കില്‍ ആകര്‍ഷകമായി എഴുതാന്‍ എഴുത്തുകാരന് ആകണമെന്ന് യുകെ കുമാരന്‍ പറഞ്ഞു.അതുപോലെ പുതുമയുള്ള പേരും പ്രധാനമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. പ്രൊഫ. വര്‍ഗീസ് മാത്യു അധ്യക്ഷത വഹിച്ചു.പ്രശസ്ത സാഹിത്യകാരന്‍ പി.ആര്‍ നാഥന്‍ മുഖ്യപ്രഭാഷണം നടത്തി. ഒരുകാലത്ത് ചെറുകഥകളില്‍ നിറഞ്ഞിരുന്ന സെന്റിമെന്‍സ് ഇന്നത്തെ കഥകളില്‍ വായനക്കാരില്‍ ചലനങ്ങള്‍ സൃഷ്ടിക്കാന്‍ സാധിക്കുന്നില്ലെന്നും സ്വന്തം അമ്മയെകൊന്നിട്ട് കരയാത്തവരുടെ നാട്ടില്‍ സെന്റിമെന്‍സ് എങ്ങനെ ഉള്‍കൊള്ളുമെന്ന് അദ്ദേഹം ചോദിച്ചു. എങ്ങനെ എഴുത്ത് വിജയിപ്പിക്കണമെന്നതാണ് സാഹിത്യം നേരിടുന്ന പ്രധാന വെല്ലുവിളി. ഇന്ന് കഥകളില്‍ ദാരിദ്രമോ അവിഹിതമോ അന്യ ഗ്രഹത്തില്‍ നിന്ന് കഥ എഴുതിയാലും പുതുമയില്ലാത്ത കാലമാണ്. അതുകൊണ്ട് കഥകളുടെ ടൈറ്റിലുകള്‍ ഭാവിയില്‍ നിലനില്‍ക്കുന്നതാവണമെന്നും കെ പി സജിത്ത് അനുഗ്രഹീത എഴുത്തുകാരനാണെന്ന് അദ്ദേഹം പറഞ്ഞു. പി ഗംഗാധരന്‍ , ആറ്റക്കോയ പള്ളിക്കണ്ടി എന്നിവര്‍ സംസാരിച്ചു.
