വടകര : കെപിസിസി സംസ്കാരസാഹിതി നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നടത്തിയ തീരസംസ്കൃതി സംഗമവും ഓണാഘോഷവും സംസ്ഥാന ജനറല്‍ സെക്രട്ടറി സുനില്‍ മടപ്പള്ളി ഉദ്ഘാടനം ചെയ്തു. നിര്‍ധനരായ 35 വനിതകള്‍ക്ക് ചടങ്ങില്‍ വച്ച് ഓണക്കോടി വിതരണം ചെയ്തു. മടപ്പള്ളി തേജസ് ഭവനില്‍ നടന്ന ചടങ്ങില്‍ നിയോജക മണ്ഡലം വൈസ് ചെയര്മാന് ബാബു ബാലവാടി അധ്യക്ഷത വഹിച്ചു. അഴിയൂര്‍ ബ്ലോക്ക് കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് സുബിന് മടപ്പള്ളി, മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് യു. രഞ്ജിത്ത്, ധീവരസഭ താലൂക്ക് വൈസ് പ്രസിഡന്റ് എം. ജയശങ്കര്‍, വി. ഗോവിന്ദ് ഷാ എന്നിവര്‍ പ്രസംഗിച്ചു.
