കോഴിക്കോട്: നവാഗതരായ സാഹിത്യകാരന്മാരെ വളര്‍ത്തിക്കൊണ്ടുവരുന്നതിന്റെ ഭാഗമായി പീപ്പിള്‍സ് റിവ്യൂ പബ്ലിക്കേഷന്‍സ് സംഘടിപ്പിക്കുന്ന ഏകദിന സാഹിത്യ ക്യാമ്പ് സെപ്തംബര്‍ 27ന് കോഴിക്കോട്ട് നടക്കും. ക്യാമ്പില്‍ പ്രശസ്തരായ സാഹിത്യകാരന്മാര് ക്ലാസുകള്‍ നയിക്കും. പ്രശസ്ത കവി പി.പി.ശ്രീധരനുണ്ണിയാണ് ക്യാമ്പ് ഡയറക്ടര്‍. ക്യാമ്പിന്റെ ഭാഗമായി ചെറുകഥാ മത്സരവും, കവിതാ മത്സരവും സംഘടിപ്പിക്കുന്നുണ്ട്. രചനകള്‍ സെപ്തംബര്‍ 15നകം ചീഫ് എഡിറ്റര്‍, പീപ്പിള്‍സ് റിവ്യൂ, ലിന്‍വുഡ്, പൊറ്റങ്ങാടി രാഘവന് റോഡ്, പി.ഒ. വെസ്റ്റ് നടക്കാവ്, പിന്. 673577, കോഴിക്കോട് എന്ന വിലാസത്തില്‍ അയക്കേണ്ടതാണ്. സാഹിത്യ ക്യാമ്പില്‍ പങ്കെടുക്കുന്നവര്‍ സെപ്തംബര്‍ 5നകം പേര് രജിസ്റ്റര്‍ ചെയ്യണം. വിശദ വിവരങ്ങള്‍ക്ക് 9037319971 എന്ന നമ്പറില്‍ ബന്ധപ്പെടേണ്ടതാണ്.
