കേരളാ ഹോംസ്‌റ്റേ ആന്റ് ടൂറിസം സൊസൈറ്റി ജില്ലാ പ്രവര്‍ത്തക യോഗം
കോഴിക്കോട്: കേരളാ ഹോംസ്‌റ്റേ ആന്റ് ടൂറിസം സൊസൈറ്റി കോഴിക്കോട് ജില്ലാകമ്മിറ്റി യോഗം കക്കോടി പഞ്ചായത്തിലെ ബദിരൂര്‍ തേങ്ങാപറമ്പത്ത് ഹോംസ്‌റ്റേയില്‍വച്ച് നടന്നു.യോഗത്തില്‍ ജില്ലാ പ്രസിഡന്റ് റഫീഖ് കക്കാടംപൊയില്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി രാജന്‍ ടിപി റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ടൂറിസം മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് ആദിത്യമര്യാദയെ പറ്റി പരിശീലനം നല്‍കാനും റെസ്‌പോണ്‍സബിള്‍ ടൂറിസത്തിന്റെ സാധ്യതകള്‍ യോഗം ചര്‍ച്ചചെയ്തു. ഹോംസ്‌റ്റേ സര്‍വീസ്ഡ് വില്ലതുടങ്ങുന്നതില്‍ പഞ്ചായത്ത് സെക്രട്ടറിമാരും മറ്റു ഉദ്യോഗസ്ഥരും തടസ്സം നില്‍ക്കുന്നതായി യോഗം ചൂണ്ടിക്കാട്ടി.
ജില്ലയിലെ ടൂറിസം മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരെ നേരില്‍ സന്ദര്‍ശിക്കാനും ലൈസന്‍സ് ഇല്ലാത്ത സ്ഥാപനങ്ങളെ ലൈസന്‍സ് എടുപ്പിക്കാനും സംഘടനാനേതൃത്വം നല്‍കും.
27ന് എറണാകുളത്ത് വച്ച് നടക്കുന്ന സംസ്ഥാന കണ്‍വന്‍ഷനില്‍ മുഴുവന്‍ അംഗങ്ങളും പങ്കെടുക്കാന്‍ തീരുമാനിച്ചു. ഷിബുകാക്കത്തുരുത്തി, ജയനന്ദന്‍, സത്താര്‍ പൈക്കാടന്‍ എന്നിവര്‍ സംസാരിച്ചു.
