കേരള ഹാറ്റ്‌സ് പ്രവര്‍ത്തക യോഗം 8ന്

കേരള ഹാറ്റ്‌സ് പ്രവര്‍ത്തക യോഗം 8ന്

കേരള ഹാറ്റ്‌സ് പ്രവര്‍ത്തക യോഗം 8ന്

കോഴിക്കോട്: കേരള ഹോംസ്‌റ്റേ ആന്‍ഡ് ടൂറിസം സൊസൈറ്റി കോഴിക്കോട് ജില്ലാ പ്രവര്‍ത്തക യോഗം 8ന് (തിങ്കള്‍) വൈകിട്ട് 4മണിക്ക് ബദിരൂര്‍, അകലാപ്പുഴയുടെ തീരത്ത് തേങ്ങാപ്പറമ്പത്ത് റിട്രീറ്റില്‍ ചേരും. ജില്ലയില്‍ മികച്ച രീതിയില്‍ പ്രവര്‍ത്തിച്ചുവരുന്ന 35ഓളം ഹോംസ്‌റ്റേകളുടെ പ്രതിനിധികളാണ് പങ്കെടുക്കുക. പുതുതായി ഹോംസ്‌റ്റേകള്‍ക്ക് ക്ലാസിഫിക്കോഷനെടുക്കാന്‍വേണ്ട മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കുകയും പുതിയ സംരംഭകരെ മേഖലയിലേക്ക് കൊണ്ടുവരുന്നതടക്കമുള്ള കാര്യങ്ങള്‍ പ്ലാന്‍ ചെയ്യും. ഈ മാസം അവസാനം നടക്കുന്ന ജില്ലാ കണ്‍വന്‍ഷനും ടൂറിസം പ്രമോഷന്‍ പരിപാടികളും വിജയിപ്പിക്കുന്നതിനാവശ്യമായ കാര്യങ്ങള്‍ പ്രവര്‍ത്തന യോഗം ചര്‍ച്ച ചെയ്യും.

ജില്ലാ പ്രവര്‍ത്തക യോഗം ജില്ലാ പ്രസിഡന്റ് റഫീഖ് കക്കാടംപൊയില്‍ ഉദ്ഘാടനം ചെയ്യും. സത്താര്‍ പൈക്കാടന്‍( സത്താര്‍ റിസോര്‍ട്ട് പാവയില്‍ ചീപ്പ്), കിഷോര്‍ (പാവയില്‍ ക്രൂസര്‍), സുനിര്‍ കുമാര്‍ ഒളോപ്പാറ, ഷിബു (കാക്കകുനി ഹോംസ്‌റ്റേ) എന്നിവര്‍ നേതൃത്വം നല്‍കും. ജില്ലയിലെ ടൂറിസം വികസനത്തിന് മുതല്‍ കൂട്ടാകുന്ന പരിപാടി വിജയിപ്പിക്കണമെന്ന് ജില്ലാ സെക്രട്ടറിയും തേങ്ങാപറമ്പത്ത് റിട്രീറ്റ് ഉടമയുമായ രാജന്‍ തേങ്ങാപറമ്പത്ത് പറഞ്ഞു. വിശദവിവരങ്ങള്‍ക്ക് 9349220050

Share

Leave a Reply

Your email address will not be published. Required fields are marked *