കൈതപ്രം പുതുതലമുറക്കും പ്രിയങ്കരന്‍;റ്റി ശരത് ചന്ദ്രപ്രസാദ്

കൈതപ്രം പുതുതലമുറക്കും പ്രിയങ്കരന്‍;റ്റി ശരത് ചന്ദ്രപ്രസാദ്

കോഴിക്കോട്: മൂന്നര പതിറ്റാണ്ടായി മലയാള ഗാന രചനാ രംഗത്ത് സജീവ സാന്നിധ്യമായ കൈതപ്രം പുതു തലമുറക്കും ഏറെ പ്രിയങ്കരനാണെന്നും നിരവധി ഹിറ്റ് ഗാനങ്ങള്‍ രചിച്ച അദ്ദേഹം പഴയ തലമുറയേയും പുതു തലമുറയേയും ഒരു പോലെ ആകര്‍ഷിക്കുന്ന സജീവ സാന്നിധ്യമാണെന്നും റ്റി ശരത് ചന്ദ്രപ്രസാദ് അഭിപ്രായപ്പെട്ടു. ദേശീയ ബാലതരംഗം ഉത്തരമേഖലാ ഓണാഘോഷം ‘ഓണക്കോടിയും ഊഞ്ഞാലും’ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. 75 -ാം ജന്മദിനത്തോടനുബന്ധിച്ച് പത്മശ്രീ കൈതപ്രത്തിന് ബാലതരംഗത്തിന്റെ 75 കുട്ടികള്‍ റോസാപ്പൂ നല്‍കി ‘ഗുരുവന്ദനം’ നല്‍കി ആദരിച്ചു.
ഡോ: ഷീലാ നൂണിന് ഓണക്കോടി നല്‍കി കൈതപ്രം ആദരിച്ചു. സംസ്ഥാന കോ ഓര്‍ഡിനേറ്റര്‍ ജഗത് മയന്‍ ചന്ദ്രപുരി ചടങ്ങില്‍ അധ്യക്ഷനായി. ഉന്നത വിജയം നേടിയ എം അക്ഷരയെ കൈതപ്രം ചടങ്ങില്‍ അന്നുമോദിച്ചു. ‘സ്ത്രീതിലകം’ ജില്ലാകമ്മിറ്റിയോടൊപ്പം സംയുക്തമായാണ് ഓണാഘോഷം നടത്തിയത്. നിസാര്‍ പുനത്തില്‍, സിന്‍സി സുദീപ്, അക്ഷത ബി, പി ടി പ്രബോധ് പി ടി നൈനിക നാഥ്, ഡോ.റസ്‌ലിയ എം. എസ്, ടി പി പ്രസാദ്, ഋഷി പ്രഭാകര്‍, രമേഷ് അമ്പലക്കോത്ത് തുടങ്ങിയവര്‍ പ്രസംഗിച്ചു.
ഓണാഘോഷത്തിന്റെ ഭാഗമായി നൂറ്റിപത്തു കുട്ടികള്‍ക്ക് ഓണക്കോടി നല്‍കി. തിരുവോണ ദിനം വരെ വിവിധ ജില്ലകളില്‍ ദേശീയ ബാല തരംഗത്തിന്റെ ഓണാഘോഷം നടക്കും.

 

 

കൈതപ്രം പുതുതലമുറക്കും പ്രിയങ്കരന്‍;റ്റി ശരത് ചന്ദ്രപ്രസാദ്

 

Share

Leave a Reply

Your email address will not be published. Required fields are marked *