ഷാജന്‍ സ്‌ക്കറിയയെ അക്രമിച്ചതില്‍ പ്രതിഷേധിച്ചു

ഷാജന്‍ സ്‌ക്കറിയയെ അക്രമിച്ചതില്‍ പ്രതിഷേധിച്ചു

കോഴിക്കോട്:പ്രമുഖ മാധ്യമപ്രവര്‍ത്തകനും യൂട്യൂബ് ചാനല്‍ ഉടമയുമായ ഷാജന്‍ സ്‌ക്കറിയയെ വണ്ടി തടഞ്ഞുവെച്ച് ആക്രമിച്ചതില്‍ ഓര്‍ഗനൈസേഷന്‍ ഓഫ് സ്മാള്‍ ന്യൂസ് പേപ്പര്‍ സൊസൈറ്റി പ്രവര്‍ത്തകയോഗം പ്രതിഷേധിച്ചു.യോഗം സംഘടന രക്ഷാധികാരി പി.ടി. നിസാര്‍ ഉദ്ഘാടനം ചെയ്തു.
യൂട്യൂബ് ചാനലില്‍ വന്ന വാര്‍ത്ത തെറ്റാണെങ്കില്‍ നിയമപരമായി നേരിടുകയോ പോലീസില്‍ പരാതി നല്‍കുകയോ കോടതിയെ സമീപിക്കുകയോ ചെയ്യാതെ ചാനല്‍ ഉടമയെ നടുറോഡില്‍ വെച്ച് ആക്രമിച്ചു കൊല്ലാന്‍ ശ്രമിക്കുന്ന നടപടി തികച്ചും ജനാധിപത്യ വിരുദ്ധമാണെന്നും മാധ്യമ സ്വാതന്ത്ര്യത്തിനു നേരെയുള്ള കയ്യേറ്റമാണെന്നും കുറ്റക്കാര്‍ക്കെതിരെ കര്‍ശന നിയമനടപടികള്‍ സ്വീകരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. സത്യവും വസ്തുതയും അടിസ്ഥാനമാക്കി മാധ്യമ ധര്‍മ്മം നിര്‍വ്വഹിക്കാന്‍ ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ അടക്കമുള്ള മാധ്യമ മേഖല തയ്യാറാവണമെന്നും യോഗം ആവശ്യപ്പെട്ടു.
ഒ എസ് എന്‍ എസ് പ്രസിഡണ്ട് രാമദാസ് വേങ്ങേരി അധ്യക്ഷത വഹിച്ചു. ഇ .രാധാകൃഷ്ണന്‍ ,ബഷീര്‍ അത്തോളി ,ധന്യ വെളളിമാടുകുന്ന് ,സുരേന്ദ്രന്‍ വടകര ,പി .റോസി ,രവീന്ദ്രന്‍ ചേര്‍ത്തല എന്നിവര്‍ സംസാരിച്ചു.

 


ഷാജന്‍ സ്‌ക്കറിയയെ അക്രമിച്ചതില്‍ പ്രതിഷേധിച്ചു

 

Share

Leave a Reply

Your email address will not be published. Required fields are marked *