എം ഇ .എസ് യൂത്ത് വിംഗ് ഷോര്‍ ഓഫ് സ്‌മൈല്‍സ് ഓണ സംഗമം സംഘടിപ്പിച്ചു

എം ഇ .എസ് യൂത്ത് വിംഗ് ഷോര്‍ ഓഫ് സ്‌മൈല്‍സ് ഓണ സംഗമം സംഘടിപ്പിച്ചു

കോഴിക്കോട് : ജില്ലാ എം ഇ എസ് യൂ ത്ത് വിംഗ്, എം ഇ .എസ് കോഴിക്കോട് ജില്ലാ കമ്മിറ്റിയുമായി സഹകരിച്ച് എം ഇ എസ് ഡയമണ്ട് ജൂബിലിയുടെ ഭാഗമായി ബീച്ചില്‍ ഷോര്‍ ഓഫ് സ്മൈല്‍സ് ഓണ സംഗമം സംഘടിപ്പിച്ചു. ബീച്ചില്‍ വരുന്ന ഭിന്നശേഷിക്കാരായ ആളുകള്‍ക്ക് ബീച്ച് സുഖപ്രദമായി വീക്ഷിക്കുന്നതിന് സഹായകമാകുന്ന വീല്‍ചെയറുകള്‍ പോലീസ് എയ്ഡ് പോസ്റ്റിലേക്ക് നല്‍കി. താമരശ്ശേരി സോഷ്യല്‍ വെല്‍ഫെയര്‍ സൊസൈറ്റി അംഗങ്ങളോടൊപ്പം ഓണാഘോഷവും സംഘടിപ്പിച്ചു. വീല്‍ചെയറില്‍ മാത്രം യാത്ര ചെയ്യുന്ന സോഷ്യല്‍ വെല്‍ഫെയര്‍ സൊസൈറ്റി അംഗങ്ങള്‍ ബീച്ചില്‍ നടത്തിയ കരാക്കോ ഗാനമേളയും ഏറെ ഹൃദ്യമായി.
കോഴിക്കോട് സൗത്ത് അസിസ്റ്റന്റ് പോലീസ് കമ്മീഷണര്‍ എ കെ അഷറഫ് പരിപാടി ഉദ്ഘാടനം ചെയ്തു. എം ഇ എസ് കോഴിക്കോട് ജില്ലാ സെക്രട്ടറി ഡോ.ഹമീദ് ഫസല്‍ മുഖ്യാഥിതിയായി. പോലീസ് എയ്ഡ് പോസ്റ്റിലേക്കുള്ള വീല്‍ചെയറുകള്‍ എം ഇ എസ് ജില്ലാ പ്രസിഡണ്ട് കെ വി സലീം അസിസ്റ്റന്റ് കമ്മീഷണര്‍ ഓഫ് പോലീസിന് കൈമാറി. കോഴിക്കോട് ടൗണ്‍ പോലീസ് എസ് എച്ച് ഒ ജിതേഷ് പി മുഖ്യപ്രഭാഷണം നടത്തി. എം. ഇ എസ് യൂത്ത് വിംഗ് ജില്ലാ പ്രസിഡന്റ് ഷാഫി പുല്‍പ്പാറ അദ്ധ്യക്ഷത വഹിച്ചു.
എം ഇ എസ് ജില്ലാ ജോയിന്റ് സെക്രട്ടറി കെ ഹാഷിം, സംസ്ഥാന യൂത്ത് വിംഗ് പ്രസിഡന്റ് ആര്‍ കെ ഷാഫി, യൂത്ത് വിംഗ് ജില്ലാ സെക്രട്ടറി ഹാഷിര്‍ ബി.വി, എം ഇ എസ് കോഴിക്കോട് താലൂക്ക് പ്രസിഡണ്ട് അഡ്വ. ഷമീം പക്‌സാന്‍, സെക്രട്ടറി ഷാജിദ് തോപ്പില്‍, എം ഇ എസ് ഭാരവാഹികളായ ഗഫൂര്‍, കെ. മോറിയാസ്, ഷമീര്‍.പി , മിലോഷ്, പി എ അബ്ദുറഹിമാന്‍, അഡ്വ. ടി പി എ നസീര്‍ താമരശ്ശേരി സോഷ്യല്‍ വെല്‍ഫയര്‍ ഭാരവാഹികളായ ഉസ്മാന്‍ പി ചെമ്പ്ര, വി പി ഉസ്മാന്‍ തുടങ്ങിയവര്‍ സംസാരിച്ചു.യൂത്ത് വിംഗ് ജില്ലാ ജോയിന്റ് സെക്രട്ടറി അഡ്വ. സി ടി സരീര്‍ അക്രം സ്വാഗതവും യൂത്ത് വിംഗ് ജില്ലാ ട്രഷറര്‍ ഫസല്‍ റഹ്‌മാന്‍ നന്ദിയും പറഞ്ഞു.

 

 

എം ഇ .എസ് യൂത്ത് വിംഗ് ഷോര്‍ ഓഫ് സ്‌മൈല്‍സ്
ഓണ സംഗമം സംഘടിപ്പിച്ചു

 

Share

Leave a Reply

Your email address will not be published. Required fields are marked *