അനുഭവ ജ്ഞാനമുള്ളവര്‍ക്ക് നല്ല എഴുത്തുകാരനാകാന്‍ കഴിയും : അഡ്വ. പി എസ് ശ്രീധരന്‍ പിള്ള

അനുഭവ ജ്ഞാനമുള്ളവര്‍ക്ക് നല്ല എഴുത്തുകാരനാകാന്‍ കഴിയും : അഡ്വ. പി എസ് ശ്രീധരന്‍ പിള്ള

ടി കെ മുരളീധര പണിക്കരുടെ 3 നോവല്‍ പ്രകാശനം ചെയ്തു

 

കോഴിക്കോട് :ജീവിതത്തില്‍ അനുഭവ ജ്ഞാനമുള്ളവര്‍ക്ക് നല്ല എഴുത്തുകാരനാകാന്‍ കഴിയുമെന്ന് അഡ്വ. പി.എസ്. ശ്രീധരന്‍ പിള്ള. ബേപ്പൂര്‍ ടി കെ മുരളിധര പണിക്കരുടെ 3 നോവലുകളുടെ പ്രകാശന കര്‍മ്മവും റെറ്റിന പബ്ലിക്കേഷന്‍ ഉദ്ഘാനവും നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജ്യോതിഷ പണ്ഡിതനായ മുരളീധര പണിക്കര്‍ എഴുത്തുകാരനും കൂടിയാകുമ്പോള്‍ മറ്റുള്ളവരുടെ അനുഭവങ്ങള്‍ കൂടി കേള്‍ക്കുകയും ആശ്വാസം നല്‍കുക വഴിയും ജീവിത ഗന്ധിയായ ഒട്ടേറെ നോവലുകള്‍ പിറക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ചുരുളഴിയാതെ , ജീവന്‍ എന്നീ പുസ്തകങ്ങള്‍ ചലച്ചിത്ര തിരക്കഥാകൃത്ത് അഭിലാഷ് പിള്ള ഏറ്റുവാങ്ങി. ഉറങ്ങാത്ത കണ്ണുകള്‍ എന്ന പുസ്തകം സംസ്‌കാര സാഹിതി ജില്ലാ ചെയര്‍മാന്‍ കാവില്‍ പി മാധവന്‍, അവതാരക സ്വീറ്റി ബര്‍ണാഡിന് നല്‍കി പ്രകാശനം ചെയ്തു. എഴുത്തുകാരന്‍ ശ്രീധരനുണ്ണി അധ്യക്ഷത വഹിച്ചു. ലത്തീഫ് പറമ്പില്‍ പുസ്തകം പരിചയപ്പെടുത്തി. ബേപ്പൂര്‍ ടി കെ മുരളീധര പണിക്കര്‍, റെറ്റിന പബ്ലിക്കേഷന്‍ സി ഇ ഒ -ഗാനിയ മെഹര്‍ മന്നിയില്‍ , ഡോ എം പി പത്മനാഭന്‍, അനീസ് ബഷീര്‍, ലിസ സുചിതന്‍ എന്നിവര്‍ പ്രസംഗിച്ചു.

 

 

അനുഭവ ജ്ഞാനമുള്ളവര്‍ക്ക്
നല്ല എഴുത്തുകാരനാകാന്‍
കഴിയും : അഡ്വ. പി എസ് ശ്രീധരന്‍ പിള്ള

 

Share

Leave a Reply

Your email address will not be published. Required fields are marked *