കോഴിക്കോട്: ഈ വര്‍ഷത്തെ കേന്ദ്ര സാഹിത്യ അക്കാദമി ബാലസാഹിത്യ അവാര്‍ഡ് നേടിയ ശ്രീജിത്ത് മുത്തേടത്തിനെ വിജില്‍ ഹ്യൂമന്‍ റൈറ്റ്‌സ് ആദരിച്ചു. ഹോട്ടല്‍ അളകാപുരിയില്‍ നടന്ന ചടങ്ങ് മുന്‍ ഗോവ ഗവര്‍ണര്‍ പി.എസ്. ശ്രീധരന്‍പിള്ള ഉദ്ഘാടനം ചെയ്തു. ഒരു തലമുറയുടെ ഭാഗധേയം നിര്‍ണയിക്കുന്നത് രാജനൈതിക പ്രസ്ഥാനങ്ങള്‍ അല്ലെന്നും എഴുത്തും വായനയും സാഹിത്യ പ്രവര്‍ത്തനവുമാണെന്നും അദ്ദേഹം പറഞ്ഞു. വായന കുറയുകയാണ് എന്ന വാദം ശരിയല്ലെന്നും കൂടുതല്‍ പുതിയ പുസ്തങ്ങളും പ്രസിദ്ധീകരണ സ്ഥാപനങ്ങളും വരുന്നത് പ്രതീക്ഷ നല്‍കുന്നുണ്ടെന്നും അഡ്വ.പി.എസ്.ശ്രീധരന്‍പിള്ള പറഞ്ഞു.എന്നാല്‍ അറിയാനും അറിയിക്കാനും ആളില്ലാത്ത അവസ്ഥയാണ് കേരളത്തില്‍ ഉള്ളതെന്നും അദ്ദേഹം ആരോപിച്ചു.
ബാലസാഹിത്യം കുട്ടികള്‍ക്ക് ഉള്ളത് മാത്രമാണെന്ന ധാരണ തെറ്റാണെന്ന് പുസ്തക പരിചയം നടത്തികൊണ്ട് ഗോപി പുതുക്കോട് പറഞ്ഞു. ആ ധാരണയുടെ കാലം കഴിഞ്ഞു.കേവലം ബാലസാഹിത്യം മാത്രം രചിക്കുന്ന ആളല്ല ശ്രീജിത്ത്. അവാര്‍ഡ് നേടിയ അദ്ദേഹത്തിന്റെ കൃതി കൃത്യമായ ശാസ്ത്ര സാഹിത്യമാണ് .
ചടങ്ങില്‍ ഇന്‍ഡോ അറബ് അസോസിയേഷന്‍ പ്രസിഡന്റ് എം.വി. കുഞ്ഞാമു അദ്ധ്യക്ഷത വഹിച്ചു.മലയത്ത് അപ്പുണി, പി. പി ശ്രീധരനുണ്ണി, കെ.പി.സുധീര, ശ്രീശൈലം ഉണ്ണികൃഷ്ണന്‍,അഡ്വ.ജോസഫ് തോമസ് എന്നിവര്‍ പ്രസംഗിച്ചു.ശ്രീജിത്ത് മുത്തേടത്ത് മറുപടി പ്രസംഗം നടത്തി.കെ.മോഹന്‍ദാസ് സ്വാഗതവും ടി.എച്ച്.വത്സരാജ് നന്ദിയും പറഞ്ഞു.
ശ്രീജിത്ത് മുത്തേടത്തിനെ വിജില്‍ ഹ്യൂമന്‍ റൈറ്റ്‌സ് ആദരിച്ചു
