കോഴിക്കോട്: ബോബി ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ഗ്രൂപ്പിന്റെ ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ബോചെ (ഡോ. ബോബി ചെമ്മണൂര്‍) പ്രൊമോട്ടറായിട്ടുള്ള മലങ്കര ക്രെഡിറ്റ് സൊസൈറ്റിക്ക് 2024 -2025 സാമ്പത്തിക വര്‍ഷത്തില്‍ ബിസിനസ്സ് ടേണ്‍ ഓവര്‍ 23% വളര്‍ന്ന് 895 കോടി രൂപയായി വര്‍ദ്ധിധിച്ചു. സൊസൈറ്റിയിലെ മെമ്പേഴ്സിന്റെ അംഗത്വം 35 % വര്‍ദ്ധിച്ച് 85,807 ആയി. തുടര്‍ച്ചയായി ലാഭത്തില്‍ പ്രവര്‍ത്തിക്കുന്ന മലങ്കര ക്രെഡിറ്റ് സൊസൈറ്റി കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ 7.11 കോടി രൂപ ലാഭം നേടുകയും ഈ വര്‍ഷവും മെമ്പര്‍മാര്‍ക്ക് 6% ലാഭവിഹിതം പ്രഖ്യാപിക്കുകയും ചെയ്തു.
കേന്ദ്ര സര്‍ക്കാരിന്റെ കീഴിലുള്ള സഹകരണ മന്ത്രാലയത്തിന്റെ നിയന്ത്രണത്തില്‍ കേരളത്തിലും തമിഴ്നാട്ടിലും കര്‍ണാടകയിലും പ്രവര്‍ത്തിക്കാന്‍ അനുമതിയുള്ള മള്‍ട്ടി സ്റ്റേറ്റ് ക്രെഡിറ്റ് സൊസൈറ്റി ആണ് മലങ്കര മള്‍ട്ടി സ്റ്റേറ്റ് ക്രെഡിറ്റ് സൊസൈറ്റി. സൊസൈറ്റിയുടെ പതിനേഴാം വാര്‍ഷിക പൊതുയോഗം (എജിഎം) ഇന്നലെ (30ന്) തൃശ്ശൂര്‍ ബിനി ഹെറിറ്റേജില്‍ നടന്നു. സൊസൈറ്റിയുടെ ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളും മെമ്പര്‍മാരും പങ്കെടുത്ത പൊതു യോഗത്തില്‍ സൊസൈറ്റിയുടെ ചെയര്‍മാന്‍ സി ബി ജിസ്സോ അദ്ധ്യക്ഷത വഹിച്ചു. സിഇഒ ശിവപ്രകാശ് റിപ്പോര്‍ട്ടവതരിപ്പിച്ചു. റിട്ടയേര്‍ഡ് കമാന്‍ഡറും ഡയറക്ടറുമായ തോമസ് കോശി സ്വാഗതവും വൈസ് ചെയര്‍മാന്‍ മറിയാമ്മ പീയൂസ് നന്ദിയും പറഞ്ഞു.
നിലവില്‍ സൊസൈറ്റി 1,35,000 ത്തില്‍പ്പരം മെമ്പര്‍മാര്‍ക്ക് സേവനം നല്‍കി വരുന്നുണ്ട്്. മെമ്പര്‍മാര്‍ക്ക് കൂടുതല്‍ സേവനം നല്‍കുന്നതിനായി 3 ബ്രാഞ്ചുകളും 27 കസ്റ്റമര്‍ ഫെസിലിറ്റേഷന്‍ സെന്ററുകളും പ്രവര്‍ത്തിക്കുന്നു. മെമ്പര്‍മാരില്‍ നിന്ന് നിക്ഷേപം സ്വീകരിക്കുവാനും ലോണുകള്‍ കൊടുക്കുവാനും അധികാരം ഉള്ള മലങ്കര ക്രെഡിറ്റ് സൊസൈറ്റിയെ, അടുത്ത 5 വര്‍ഷത്തിനുള്ളില്‍ 25,000 കോടിയുടെ ബിസിനസ്സും സഹകരണ മേഖലയില്‍ ഇന്ത്യയിലെ ഏറ്റവും വലിയ സഹകരണ പ്രസ്ഥാനവുമായി മാറ്റുക എന്നതാണ് ലക്ഷ്യമെന്ന് സൊസൈറ്റി ചെയര്‍മാന്‍ പറഞ്ഞു.
സൊസൈറ്റിയിലെ മെമ്പര്‍മാര്‍ക്കായി മലങ്കര മെമ്പര്‍ ആപ്പ് എന്ന പേരില്‍ ഒരു മൊബൈല്‍ ആപ്ലിക്കേഷന്‍ പ്രശസ്ത ഓഡിറ്റര്‍ എ ജോണ്‍ മോറീസ് പ്രകാശനം ചെയ്തു. മെമ്പര്‍മാര്‍ക്ക് ലളിതമായ രീതിയില്‍ സുരക്ഷിതമായ സാമ്പത്തിക ഇടപാടുകള്‍ വളരെ വേഗത്തില്‍ നടത്താന്‍ ഇതിലൂടെ സാധിക്കും. റിക്കറിങ്ങ് ഡെപ്പോസിറ്റ്, സേവിങ്‌സ് ഡെപ്പോസിറ്റ്, ലോണ്‍ അക്കൗണ്ട് എന്നിവയിലേക്ക് നേരിട്ട് പണം അടയ്ക്കുവാനും ലോണ്‍, ഡെപ്പോസിറ്റ് ഡീറ്റെയില്‍സ് അറിയുവാനും ഈ ആപ്പില്‍ സൗകര്യം ഒരുക്കിയിട്ടണ്ട്.
ലോകമാകെയുള്ള സഹകരണ സംഘങ്ങളെ പ്രതിനിധീകരിക്കുന്ന ഇന്റര്‍നാഷണല്‍ കോഓപ്പറേറ്റീവ് അലയന്‍സ് എന്ന സംഘടനയുടെ അംഗത്വം സൊസൈറ്റിക്ക് ലഭിച്ചിട്ടുണ്ട്. ഇന്ത്യയിലെ തന്നെ ക്രെഡിറ്റ് സൊസൈറ്റിയുടെ വിഭാഗത്തില്‍ ആദ്യമായി ഐ സി എയില്‍ അംഗത്വം ലഭിക്കുന്ന ആദ്യ കേരളാധിഷ്ഠിതമായ മള്‍ട്ടി സ്റ്റേറ്റ് കോപ്പറേറ്റീവ് ക്രെഡിറ്റ് സൊസൈറ്റിയാണ് മലങ്കര ക്രെഡിറ്റ് സൊസൈറ്റി.
ഇന്ത്യയില്‍ തന്നെ ആദ്യമായി സ്വര്‍ണ്ണ ആഭരണ വായ്പ പോലെ ഡയമണ്ട് ആഭരണ വായ്പയും മലങ്കര ക്രെഡിറ്റ് സൊസൈറ്റി നല്‍കിവരുന്നു. സൊസൈറ്റിയുടെ 24 മണിക്കൂറും 365 ദിവസവും പ്രവര്‍ത്തിക്കുന്ന തിരുവനന്തപുരം ഉള്ളൂര്‍ ബ്രാഞ്ചിലും കൂടാതെ എറണാകുളം ബ്രാഞ്ചിലും തൃശൂര്‍ ഉള്ള ഹെഡ് ഓഫീസ് ബ്രാഞ്ചിലും ഡയമണ്ട് ആഭരണ വായ്പ ലഭ്യമാണ്.
മെമ്പര്‍മാര്‍ക്കായി ആകര്‍ഷണീയമായ നിരക്കില്‍ ഭൂപണയ വായ്പ, വാഹന വായ്പ, വനിതകള്‍ക്ക് മാത്രമായി പ്രത്യേക ടൂവീലര്‍ വായ്പ, വ്യക്തിഗത വായ്പ, സ്വയം സഹായ സംഘവായ്പ എന്നിവ ലഭ്യമാണ്.
കൂടാതെ സൊസൈറ്റിയുടെ മെമ്പര്‍മാര്‍ക്ക് ഉയര്‍ന്ന പലിശ നിരക്കില്‍ 30 ദിവസം മുതല്‍ 25 വര്‍ഷം വരെയുള്ള ഡെപ്പോസിറ്റുകള്‍ ഫിക്സഡ് ഡെപ്പോസിറ്റ്, റെക്കറിംഗ് ഡെപ്പോസിറ്റ്, സേവിങ് ഡെപ്പോസിറ്റ് എന്നിവ ലഭ്യമാക്കിയിട്ടുണ്ട്. ലോകത്തിലെ കോടിക്കണക്കിന് ജനങ്ങള്‍ക്ക് ഒരു നന്മയെങ്കിലും ചെയ്യുക എന്ന ലക്ഷ്യത്തോടെ പ്രവര്‍ത്തിക്കുക എന്നതുകൂടിയാണ് സൊസൈറ്റിയുടെ വിഷന്‍ എന്ന് സൊസൈറ്റി ചെയര്‍മാന്‍ അറിയിച്ചു.
മലങ്കര ക്രെഡിറ്റ് സൊസൈറ്റി 6% ലാഭവിഹിതം പ്രഖ്യാപിച്ചു
