കോഴിക്കോട്: പ്രൊഫ. ശോഭീന്ദ്രന് ഫൗണ്ടേഷന്റെ നേതൃത്വത്തില്‍ ടൗണ്‍ഹാളില്‍ വെച്ച് ഒക്ടോബര്‍ 9,10 തീയതികളിലായി നടക്കുന്ന ‘കേരള എന്വയേണ്മെന്റല് ഫെസ്റ്റിവലി’ന്റെ ലോഗോ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി പ്രകാശനം ചെയ്തു. ജില്ലാ പഞ്ചായത്തില്‍ വെച്ച് നടന്ന ചടങ്ങില്‍ ഫെസ്റ്റിവല്‍ സ്വാഗതസംഘം ജനറല്‍ കണ്‍വീനര്‍ വടയക്കണ്ടി നാരായണന് അധ്യക്ഷത വഹിച്ചു. കോര്‍ഡിനേറ്റര്‍മാരായ മണലില്‍ മോഹനന്, സെഡ് എ സല്മാന്, ഉപസമിതി ഭാരവാഹികളായ ആര് ജയന്ത് കുമാര്‍, സരസ്വതി ബിജു, ടി എം സീനത്ത്, ബിജു മലയില്‍, ബിനീഷ് താമരശ്ശേരി തുടങ്ങിയവര്‍ സംസാരിച്ചു. തൃശൂര്‍ ജില്ലക്കാരനായ അമീറുദ്ദീന്‍ ആണ് ലോഗോ രൂപകല്‍പ്പന ചെയ്തത്. ഇദ്ദേഹത്തെ ഫെസ്റ്റിവലിന്റെ ചടങ്ങില്‍ ആദരിക്കും. നൂറിലേറെ ലോഗോകളില്‍ നിന്നും ചിത്രകാരന്മാര് അടങ്ങിയ വിധികര്‍ത്താക്കളുടെ പാനല്‍ ആണ് ലോഗോ തെരഞ്ഞെടുത്തത്. ഒക്ടോബര്‍ 9,10 തീയതികളില്‍ നടക്കുന്ന ഫെസ്റ്റിവലില്‍ 11 വ്യത്യസ്ത സെഷനുകള്‍ ആണ് ഉണ്ടാവുക. ഇതിന് പുറമേ ഉദ്ഘാടന സമ്മേളനം, സമാപന സമ്മേളനം, വിനോദ പരിപാടികള്‍ എന്നിവയും ഉണ്ടാകും. കേരളത്തിനകത്തും പുറത്തും ഉള്ള പരിസ്ഥിതി രംഗത്തെ പ്രമുഖര്‍ സെഷനുകളില്‍ സംബന്ധിക്കും.
‘കേരള എന്വയേണ്മെന്റല് ഫെസ്റ്റ്
ലോഗോ പ്രകാശനം ചെയ്തു
