മലബാര്‍ ടൂറിസം മീറ്റ് നാളെ മുതല്‍ സെപ്റ്റംബര്‍ 1 വരെ
കോഴിക്കോട്: മലബാര്‍ ടൂറിസം കൗണ്‍സില്‍ ( എം ടി സി ) യുടെ നേതൃത്വത്തില്‍ ജില്ലാ ടൂറിസം പ്രമോഷന് കൗണ്‍സില്‍, ജില്ലാ പഞ്ചായത്ത് എന്നിവരുടെ സഹകരണത്തോടെ മലബാര്‍ ടൂറിസം മീറ്റ് സംഘടിപ്പിക്കുന്നു.
ആഗസ്റ്റ് 29 മുതല്‍ സെപ്റ്റംബര്‍ 1 വരെ ഹോട്ടല്‍ ടിയാര ബൈ എം.പി.എസ്-ല്‍ മീറ്റ് നടക്കും.
മലബാറിന്റെ വിനോദസഞ്ചാര സാധ്യതകളെ ദേശീയ-അന്തര്‍ദേശീയ തലങ്ങളില്‍ ഉയര്‍ത്തിക്കാട്ടുന്ന, ഉത്തരകേരളത്തിലെ ഏറ്റവും വലിയ ടൂറിസം സംഗമമാണിതെന്ന് സംഘാടകര്‍ വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞു.
ആഗസ്റ്റ് 29 ന് വിവിധ സ്ഥലങ്ങളില്‍ നിന്നുള്ളവരുമായി സംഗമം , മലബാറിന്റെ ഭക്ഷ്യസംസ്കാരത്തെ പരിചയപ്പെടുത്തുന്ന കുലിനറി വാക്ക് എന്നിവ നടക്കും. 30 ന ഗ്രാന്‍ഡ് ബി ടു ബി ടൂറിസം മീറ്റ് ഉദ്ഘാടനം
എം കെ രാഘവന് എം പി നിര്‍വ്വഹിക്കും തുടര്‍ന്ന് പാനല്‍ ചര്‍ച്ചകള്‍ ,പ്രദര്‍ശനങ്ങള്‍ ,ബിസിനസ് നെറ്റ്വര്ക്കിംഗ് ,
കേരള ഫോള്‍ക്ലോര്‍ അക്കാദമി അവതരിപ്പിക്കുന്ന പൂരക്കളി, കൊല്‍ക്കളി തുടങ്ങിയ കലാപരിപാടികള്‍ അരങ്ങേറും.150 ഓളം എക്സിബിറ്റേഴ്സ്, 1500 ഓളം ട്രേഡ് സന്ദര്‍ശകര്‍ , 2500 ഓളം ഫുട്ഫാള്‍സ് ഉണ്ടാകുമെന്നും എം ടി സി പ്രസിഡന്റ് സജീര്‍ പടിക്കല്‍ പറഞ്ഞു. മലബാര്‍ സ്വതന്ത്ര വിനോദസഞ്ചാര ബ്രാന്‍ഡാകണം, ഹോട്ടലുടമകള്‍, ടൂര്‍ ഓപ്പറേറ്റര്‍മാര്‍, കരകൗശല തൊഴിലാളികള്‍, സംരംഭകര്‍ എന്നിവരെ ദേശീയ-അന്തര്‍ദേശീയ വിപണിയില്‍ എത്തിക്കണം ,
പൂരക്കളി, കൊല്‍ക്കളി പോലുള്ള കലാരൂപങ്ങള്‍ വഴി സംസ്കാരവും വിനോദസഞ്ചാരവും ബന്ധിപ്പിക്കുക, നിക്ഷേപങ്ങളും കൂട്ടായ്മകളും വഴി മേഖലയുടെ സമ്പദ്വികസനത്തിന് വഴിയൊരുക്കുക, സര്‍ക്കാര്‍-സ്വകാര്യ-സാംസ്കാരിക മേഖലകളുടെ പങ്കാളിത്തം ശക്തിപ്പെടുത്തുക എന്നിവയാണ് മലബാര്‍ ടൂറിസം മീറ്റ് ലക്ഷ്യമിടുന്നതെന്ന് മലബാര്‍ ടൂറിസം കൗണ്‍സില്‍ പ്രസിഡന്റ് സജീര്‍ പടിക്കല്‍ പറഞ്ഞു. മലബാര്‍ ടൂറിസം മീറ്റ് വെറും ഒരു ബിസിനസ് ഇവന്റ് മാത്രമല്ലമലബാറിന്റെ മറഞ്ഞുകിടക്കുന്ന വിനോദസഞ്ചാര സമ്പത്ത് ലോകത്തിന് മുന്നില്‍ അവതരിപ്പിക്കുകയാണ്. യാത്ര, വ്യാപാരം, നിക്ഷേപം എന്നിവയ്ക്ക് പുതിയ വഴികള്‍ തുറക്കുന്ന വേദിയാകും എം ടി എം എന്ന് സംഘാടകര്‍ വ്യക്തമാക്കി.
എം ടി എം ട്രേഡ്മാര്‍ക്ക് ലോഗോ ഹോട്ടല്‍ ടിയാര ജനറല്‍ മാനേജര്‍ പി എ ശ്രീജിത്ത് പ്രകാശനം ചെയ്തു.
വാര്‍ത്ത സമ്മേളനത്തില്‍ മലബാര്‍ ടൂറിസം കൗണ്‍സില്‍ പ്രസിഡന്റ് സജീര്‍ പടിക്കല്‍ , സെക്രട്ടറി രജീഷ് രാഘവന് , ട്രഷറര്‍ യാസര്‍ അറഫാത്ത് , വൈസ് പ്രസിഡന്റ് ആരിഫ് അത്തിക്കോട് , ഹോട്ടല്‍ ടിയാര ജനറല്‍ മാനേജര്‍ പി എ ശ്രീജിത്ത് , കാഫ്റ്റ് അജു ഇമ്മാനുവല്‍, നെക്സ്റ്റെ ഗ്രൂപ്പ് കോ ഫൗണ്ടര്‍ ഷബീര്‍ അസ്ലം എന്നിവര്‍ പങ്കെടുത്തു.
