റഈസ് മുഹമ്മദ് മിസ്റ്റര്‍ യൂണിവേഴ്‌സ് സിംഗപ്പൂര്‍

റഈസ് മുഹമ്മദ് മിസ്റ്റര്‍ യൂണിവേഴ്‌സ് സിംഗപ്പൂര്‍

കോഴിക്കോട്: ലഖ്‌നൗവില്‍ 16-ാം തിയതി നടന്ന മിസ്റ്റര്‍ യൂണിവേഴ്‌സല്‍ മത്സരത്തില്‍ സിംഗപ്പൂരിന് വേണ്ടി റഈസ് മുഹമ്മദ് ഫസ്റ്റ് റണ്ണറപ്പ് കിരീടം ചൂടി. 45-ഓളം രാജ്യങ്ങളാണ് മത്സരത്തില്‍ പങ്കെടുത്തത്. കഴിഞ്ഞ വര്‍ഷം ആഗസ്റ്റില്‍ കൈരളി- സിംഗപ്പൂര്‍ സെക്കന്റ് റണ്ണറപ്പ്, ഏഷ്യന്‍ ഇന്റര്‍നാഷണല്‍ സീസണ്‍ 2024 സെക്കന്റ് റണ്ണറപ്പ് എന്നീ അംഗീകാരങ്ങളും 2024 ജൂലായില്‍ നടന്ന മിസ്
ആന്റ് മാന്‍ ഹണ്ട് സിംഗപ്പൂര്‍ 2024 മത്സരത്തില്‍ മിസ്റ്റര്‍ ഫ്രണ്ട്ഷിപ്പ് മാന്‍ ഹണ്ട് സിംഗപ്പൂര്‍ പദവിയും കരസ്ഥമാക്കിയിട്ടുണ്ട്. സിംഗപ്പൂരില്‍ ബിസിനസുകാരനാണ് റഈസ് മുഹമ്മദ്.
മലപ്പുറം പെരുവള്ളൂര്‍ കൂമണ്ണ ചിനക്കല്‍ സ്വദേശിയാണ്. കേരളത്തിലും ശരീര സൗന്ദര്യ മത്സരത്തിന് വലിയ സാധ്യതകളാണുള്ളതെന്നും, ഇത്തരം മത്സരങ്ങളെ പ്രോത്സാഹിപ്പിക്കാന്‍ എല്ലാവരും മുന്നോട്ട് വരണമെന്നും റഈസ് മുഹമ്മദ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. അന്താരാഷ്ട്ര തലത്തിലുള്ള മത്സരങ്ങള്‍ക്ക് വേദിയൊരുക്കാന്‍ കോഴിക്കോടിന് സാധ്യതകളുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

റഈസ് മുഹമ്മദ് മിസ്റ്റര്‍ യൂണിവേഴ്‌സ് സിംഗപ്പൂര്‍

Share

Leave a Reply

Your email address will not be published. Required fields are marked *