പി.എം.കേളുക്കുട്ടി മേസ്തിരിക്ക് ആദരവും പ്രഥമ നന്മ പുരസ്‌കാര സമര്‍പ്പണവും 31ന്

പി.എം.കേളുക്കുട്ടി മേസ്തിരിക്ക് ആദരവും പ്രഥമ നന്മ പുരസ്‌കാര സമര്‍പ്പണവും 31ന്

കോഴിക്കോട്: കേരളത്തിലെ പ്രമുഖ ബില്‍ഡറായ പി.എം.കേളുക്കുട്ടി മേസ്തിരിക്ക് പൗരാവലി ഒരുക്കുന്ന ആദരവും, പ്രഥമ നന്മ പുരസ്‌കാര സമര്‍പ്പണവും 31ന് (ഞായറാഴ്ച) വൈകിട്ട് 5.30ന് മെഡിക്കല്‍ കോളേജ് ക്യാമ്പസ് ഹൈസ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നടക്കുമെന്ന് സംഘാടക സമിതി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയന്‍ പുരസ്്കാര സമര്‍പ്പണം നടത്തും. ‘പി.എം.കേളുക്കുട്ടി മേസ്തിരി ജീവിതം വിസ്മയം’ പുസ്തക പ്രകാശനം മന്ത്രി പി.എ.മുഹമ്മദ് റിയാസും ഡോക്യുമെന്ററി പ്രകാശനം എം.കെ.രാഘവന്‍ എം.പി.യും നിര്‍വ്വഹിക്കും. എം.എല്‍.എ മാരായ തോട്ടത്തില്‍ രവീന്ദ്രന്‍, അഹമ്മദ് ദേവര്‍കോവില്‍ ആശംസകള്‍ നേരും. പൗരാവലിയുടെ പുരസ്‌കാര സമര്‍പ്പണം മാതൃഭൂമി ചെയര്‍മാനും മാനേജിംഗ് എഡിറ്ററുമായ പി.വി.ചന്ദ്രന്‍ നിര്‍വ്വഹിക്കും. എഡിജിപി പി. വിജയന്‍ എപിഎസ് ആദര ഭാഷണം നടത്തും. പി.കെ.ഗ്രൂപ്പ് ചെയര്‍മാന്‍ പി.കെ.അഹമ്മദ് അധ്യക്ഷത വഹിക്കും. സാമൂഹിക-രാഷ്ട്രീയ രംഗത്തെ പ്രമുഖര്‍ സംസാരിക്കും. പി.എം.കേളുക്കുട്ടി മേസ്തിരി മറുമൊഴി നടത്തും.
വാര്‍ത്താസമ്മേളനത്തില്‍ എ.കെ.പ്രശാന്ത്, ജയരാജന്‍.യു.പി, പുത്തൂര്‍മഠം ചന്ദ്രന്‍, ടി.ഹസന്‍ എന്നിവര്‍ പങ്കെടുത്തു.

 

 

പി.എം.കേളുക്കുട്ടി മേസ്തിരിക്ക് ആദരവും
പ്രഥമ നന്മ പുരസ്‌കാര സമര്‍പ്പണവും 31ന്

Share

Leave a Reply

Your email address will not be published. Required fields are marked *