കോട്ടക്കല്‍: ഐ എസ് ആര് ഒ മുന്‍ ചെയര്മാന് ഡോ എസ് സോമനാഥ് കോട്ടക്കല്‍ ആര്യ വൈദ്യശാല സന്ദര്‍ശിച്ചു. കോട്ടക്കല്‍ ആര്യ വൈദ്യ ശാലാ ട്രസ്റ്റിയും ചീഫ് മെഡിക്കല്‍ ഓഫീസറുമായ ഡോ.പി ആര് രമേഷ് അദ്ദേഹത്തെ സ്വീകരിച്ചു. വൈദ്യരത്നം പി.എസ് വാരിയര്‍ ആയുര്‍വ്വേദ കോളേജ് പ്രിന്‍സിപ്പല്‍ ഡോ കെ.കെ ബിന്ദു, ഹോസ്പിറ്റല്‍ സൂപ്രണ്ട് ഡോ ബെനില്‍ പി.ബി, ആര്‍എംഒ ഡോ. നീതാ സുരേന്ദ്രന് എന്നിവര്‍ സന്നിഹിതരായിരുന്നു.
