സഹകരണ ഓണം വിപണി – 2025 ഉദ്ഘാടനം ചെയ്തു

സഹകരണ ഓണം വിപണി – 2025 ഉദ്ഘാടനം ചെയ്തു

കോഴിക്കോട്: കണ്‍സ്യൂമര്‍ ഫെഡിന്റെ നേതൃത്വത്തില്‍ പ്രൈമറി സഹകരണ സ്ഥാപനങ്ങള്‍ മുഖേനെ സംസ്ഥാനത്തുടനീളം ആരംഭിക്കുന്ന ഓണം വിപണിയുടെ കോഴിക്കോട് ജില്ലാതല ഉദ്ഘാടനം ദി കാലിക്കറ്റ് ടൗണ്‍ സര്‍വ്വീസ് കോ-ഓപ്പറേറ്റീവ് ബാങ്കിന്റെ ആഭിമുഖ്യത്തില്‍ ഇന്ന് കാലത്ത് മാവൂര്‍ റോഡ് കുരിശു പള്ളിയുടെ എതിര്‍വശത്തുള്ള ഹോളിഡേ സിറ്റി സെന്ററില്‍ കണ്‍സ്യൂമര്‍ ഫെഡ് മുന്‍ ചെയര്‍മാന്‍ എം.മെഹബൂബ് വസന്ത.പി, വിജയരാഘവന്‍ എന്നിവര്‍ക്ക് ഉല്‍പ്പന്നങ്ങള്‍ കൈമാറി ഉദ്ഘാടനം ചെയ്തു..പൊതു വിപണിയിലെ വിലക്കയറ്റം തടയുക, നിത്യോപയോഗ സാധനങ്ങള്‍ വിലക്കുറവില്‍ ജനങ്ങള്‍ക്ക് ലഭ്യമാക്കുക എന്ന സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനത്തിന്റെ ഭാഗമായി ഓണത്തോടനുബന്ധിച്ച് സബ്‌സിഡി നിരക്കില്‍ ഗുണമേന്മയുള്ള നിത്യോപയോഗ സാധനങ്ങള്‍ പൊതുജനങ്ങള്‍ക്ക് നല്‍കുന്നത്. ടൗണ്‍ ബാങ്ക് ചെയര്‍മാന്‍ ടി.വി.നിര്‍മലന്‍ അധ്യക്ഷത വഹിച്ചു. ഓണത്തോടനുബന്ധിച്ച് ടൗണ്‍ ബാങ്ക് ആരംഭിക്കുന്ന സമൃദ്ധം പൊന്നോണം പലിശ രഹിത സ്വര്‍ണ്ണ പണയ വായ്പാ സ്‌കീം ഉദ്ഘാടനം
കോര്‍പ്പറേഷന്‍ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ പി.ദിവാകരന്‍ ശങ്കരന് നല്‍കി ഉദ്ഘാടനം ചെയ്തു. സഹകരണ വകുപ്പ് അസി.രജിസ്ട്രാര്‍ രാജേഷ് എസ്.ജെ, പാക്‌സ് അസോസിയേഷന്‍ മുന്‍ ജില്ലാ പ്രസിഡന്റ് അഡ്വ.ജി.സി.പ്രശാന്ത് കുമാര്‍, കണ്‍സ്യൂമര്‍ ഫെഡ് അസി.റീജ്യണല്‍ മാനേജര്‍ പ്രവീണ്‍ വി.എം, ബാങ്ക് വൈസ് ചെയര്‍മാന്‍ അഡ്വ.ഒ.എം.ഭരദ്വാജ്, ഡയറക്ടര്‍മാരായ ടി.രാധാകൃഷ്ണന്‍, കെ.പി.സലീം, പി.വി.ശരത്, ജന.മാനേജര്‍ ഇ.സുനില്‍ കുമാര്‍, കെ.സി.യു ജില്ലാ കമ്മറ്റിയംഗം പ്രതീഷ് കെ.പി. സംസാരിച്ചു. 11 ഇനം നിത്യോപയോഗ സാധനങ്ങള്‍ ഗവണ്‍മെന്റ്് സബ്‌സിഡിയോടുകൂടി പൊതു ജനങ്ങള്‍ക്ക്് ലഭിക്കുന്നതാണ്. മറ്റ് നിത്യോപയോഗ സാധനങ്ങള്‍ പൊതു മാര്‍ക്കറ്റിനേക്കാള്‍ വിലക്കുറവില്‍ ഇവിടെ നിന്നും വാങ്ങാവുന്നതാണ്. ആഗസ്റ്റ് 26 മുതല്‍ സെപ്തംബര്‍ 4 വരെ സഹകരണ ഓണ വിപണിയില്‍ നിന്ന് ഉല്‍പ്പന്നങ്ങള്‍ വാങ്ങാവുന്നതാണ്.

 

സഹകരണ ഓണം വിപണി – 2025 ഉദ്ഘാടനം ചെയ്തു

Share

Leave a Reply

Your email address will not be published. Required fields are marked *