പ്രവാസികളുടെ ഉന്നമനത്തിനു ക്ഷേമ പദ്ധതികള്‍ അനിവാര്യം: പി.ജെ.കുര്യന്‍

പ്രവാസികളുടെ ഉന്നമനത്തിനു ക്ഷേമ പദ്ധതികള്‍ അനിവാര്യം: പി.ജെ.കുര്യന്‍

തിരുവനന്തപുരം: പ്രവാസികളുടെ തിരിച്ചുവരവിന്റെ ഒഴുക്ക് നോക്കാതെ അവരുടെ ഉന്നമനത്തിന് ക്ഷേമ പദ്ധതികള്‍ നടപ്പിലാക്കുന്നത് അനിവാര്യമാണെന്നും മടങ്ങിയെത്തുന്ന പ്രവാസികള്‍ക്ക് വേണ്ടി പുനരധിവാസ പദ്ധതികള്‍ നിര്‍ബന്ധമാണെന്നും മുന്‍ രാജ്യസഭാ ഡെപ്യൂട്ടി ചെയര്‍മാന്‍ പ്രൊഫ:പി.ജെ.കുര്യന്‍ അഭിപ്രായപ്പെട്ടു. എന്‍.ആര്‍.ഐ. കൗണ്‍സില്‍ ഓഫ് ഇന്ത്യ സംഘടിപ്പിച്ച എന്‍.ആര്‍.ഐ. സുവര്‍ണ്ണ സംഗമവും ആള്‍ കേരള ഗള്‍ഫ് റിട്ടേണീസ് ഓര്‍ഗനൈസേഷന്റെ നാല്‍പതാമത് സ്ഥാപകദിനാഘോഷവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
തമ്പാനൂര്‍ ടിമോറാ ഹോട്ടലില്‍ നടന്ന സമ്മേളനത്തില്‍ കടയ്ക്കല്‍ രമേഷ് അദ്ധ്യക്ഷത വഹിച്ചു. കൗണ്‍സില്‍ ചെയര്‍മാന്‍ പ്രവാസി ബന്ധു ഡോ. എസ്. അഹമ്മദ് മുഖ്യപ്രഭാഷണം നടത്തി. വേള്‍ഡ് മലയാളി കൗണ്‍സില്‍ ജനറല്‍ സെക്രട്ടറി കെ.വിജയ ചന്ദ്രന്‍, ശശി.ആര്‍. നായര്‍, വനിതാ കമീഷന്‍ അംഗംഅഡ്വ. ഇന്ദിര രവീന്ദ്രന്‍, ഡോ. ഗ്‌ളോബല്‍ ബഷീര്‍, അബ്ദുള്ള ഹംസ കുവൈറ്റ്, ജോസ് കോലത്ത്, അഷ്‌റഫ്
അബ്ദുല്‍ അസീസ് ഖത്തര്‍, താഹാ മുഹമ്മദ് ഖത്തര്‍, മദീന പി. തുടങ്ങിയവര്‍ പ്രസംഗിച്ചു. ഉച്ചയ്ക്കു ശേഷം മൂന്നു മണിക്ക് ആരംഭിച്ച സെമിനാറിന് പ്രവാസിക്ഷേമ ബോര്‍ഡ് ഡെപ്യൂട്ടി
ജനറല്‍ മാനേജര്‍ ജോസ്, നോര്‍ക്കാ – റൂട്ട്‌സ് പ്രോജക്ട് ഡയറക്ടര്‍ ഫിറോസ് എന്നിവര്‍ നേതൃത്വം നല്‍കി. നിരവധി പ്രവാസികളും മടങ്ങിയെത്തിയവരും പങ്കെടുത്തു. പ്രവാസികളുടെ ക്ഷേമപ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കാന്‍ സര്‍ക്കാരുമായി സമവായം സൃഷ്ടിക്കുവാന്‍ ആഗ്രഹിക്കുന്നതായി സെമിനാറില്‍ പങ്കെടുത്ത പ്രതിനിനിധികള്‍ആവശ്യപ്പെട്ടു.
ധ8:29 ുാ, 23/8/2025പ ചശ്വമൃ ജഠ: എന്‍.ആര്‍.ഐ. ഗ്ലോബല്‍ അച്ചീവ്‌മെന്റ്‌സ് എക്‌സലന്‍സ് അവാര്‍ഡുകള്‍ ഡോ.ഗീവര്‍ഗ്ഗീസ് യോഹന്നാന്‍ (ഒമാന്‍)
അഷ്‌റഫ് അബ്ദുല്‍ അസീസ് (ഖത്തര്‍ ), ജോസ് കോലത്ത് (അമേരിക്ക), അബ്ദുല്ല ഹംസ ( കുവൈറ്റ് ), ഡോ. മനോഫര്‍ വള്ളക്കടവ് ദ്രുബായ് ), അഡ്വ. ഇന്ദിര രവീന്ദ്രന്‍, കോശി അലക്‌സാണ്ടര്‍, മദീന, ഡോ.ജോണ്‍സന്‍ ഡൊമിനിക്ക് (ഇറാക്ക്), കെ.പി. ഹരീന്ദ്രന്‍ ആചാരി (ദല്‍ഹി), അഹമ്മദ് മുനീര്‍ (തെലുങ്കാന ), താഹ മുഹമ്മദ് ( ഖത്തര്‍ ) തുടങ്ങിയവര്‍ അവാര്‍ഡുകള്‍ സ്വീകരിച്ചു.

 

പ്രവാസികളുടെ ഉന്നമനത്തിനു ക്ഷേമ
പദ്ധതികള്‍ അനിവാര്യം: പി.ജെ.കുര്യന്‍

 

Share

Leave a Reply

Your email address will not be published. Required fields are marked *