കോഴിക്കോട്: സമൂഹത്തെ പിന്നോക്കം നയിക്കുന്ന നെഗറ്റീവ് വാര്‍ത്തകള്‍ക്കെതിരെ പ്രതികരണങ്ങള്‍ ഉയര്‍ന്നു വരണമെന്ന് പീപ്പിള്‍സ് റിവ്യൂ പത്രാധിപര്‍ പി.ടി.നിസാര്‍ പറഞ്ഞു. പാട്ടുകൂട്ടം കോഴിക്കോടിന്റെ മാധ്യമ രത്‌നം പുരസ്‌ക്കാരം സ്വീകരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ഫോക്ലോര്‍ വിഭാഗം മുന്‍ മേധാവി ഡോ.ഇ.കെ.ഗോവിന്ദ വര്‍മ രാജ പുരസ്‌കാരം സമ്മാനിച്ചു. വാര്‍ത്തകളില്‍ കണ്‍സ്ട്രക്റ്റീവ് ജേര്‍ണലിസത്തിനും, പോസിറ്റീവ് ജേര്‍ണലിസത്തിനും പ്രാമുഖ്യം നല്‍കിയാല്‍ മാത്രമേ നമുക്ക് മുന്നേറാന്‍ സാധിക്കൂ എന്നദ്ദേഹം കൂട്ടിച്ചേര്‍ത്തു. മാധ്യമ മേഖലയില്‍ റേറ്റിംങിന് വേണ്ടി നെഗറ്റീവ് വാര്‍ത്തകള്‍ക്ക് പിന്നാലെ മാധ്യമങ്ങള്‍ ഓടുന്നത് അവസാനിപ്പിക്കണമെന്നദ്ദേഹം അഭിപ്രായപ്പെട്ടു. ഇന്ത്യ മാധ്യമ സ്വാതന്ത്ര്യത്തിന്റെ കാര്യത്തില്‍ ലോകത്ത് വളരെ പിന്നോക്കമാണ്. സ്വതന്ത്ര മാധ്യമ പ്രവര്‍ത്തനം രാജ്യത്ത് ഭീഷണിയിലാണെന്നതിന് ഉദാഹരണമാണ് കരണ്‍ഥാപ്പറടക്കമുള്ള മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകരുടെ പേരില്‍ പോലും രാജ്യദ്രോഹമാരോപിച്ച് ഭരണ കൂടങ്ങള്‍ കേസെടുക്കുന്നത്.

