തിരുവനന്തപുരം: വയനാട് ദുരന്തത്തില്‍പെട്ടവരുടെ വായ്പ എഴുതിത്തള്ളണമെന്ന ഹൈക്കോടതിയുടെ ആവര്‍ത്തിച്ചുള്ള നിര്‍ദേശം പോലും മാനിക്കാന്‍ തയ്യാറാവാത്തവരാണ് സഹായഹസ്തത്തിന്റെ കഥയുമായി രംഗത്ത് വരുന്നതെന്ന് ജോണ്‍ ബ്രിട്ടാസ് എംപി.ദുരന്തങ്ങള്‍ വന്നപ്പോള്‍ കേരളത്തെ കയ്യയച്ചു കേന്ദ്രം സഹായിച്ചുവെന്ന് ആഭ്യന്തരമന്ത്രി അമിത് ഷാ കൊച്ചിയില്‍ പറഞ്ഞത് മുഴുത്ത കള്ളമാണ്. കേരളത്തിന്റെ നികുതി സംഭാവന ഉള്‍പ്പെടെ കണക്കിലെടുത്ത് കേന്ദ്ര ധനകമ്മീഷന്‍ അനുവദിച്ച തുകയില്‍നിന്ന് സംസ്ഥാനത്തിന് പണം നല്‍കുന്നതിനെയാണ് ‘കേന്ദ്രത്തിന്റെ അകമഴിഞ്ഞ സംഭാവന’ എന്ന് അമിത് ഷാ വളച്ചൊടിച്ചത്.
് ദുരന്ത മേഖലകളില്‍ നിന്ന് ദുരന്തബാധിതരെ ഒഴിപ്പിക്കാനുള്ള വ്യോമസേനയുടെ ദൗത്യത്തിന്റെ ചെലവ് അണാപൈസ വിടാതെ, ബില്ലായി സംസ്ഥാനത്തിന്റെ മേല്‍ ചുമത്തിയതായി കേന്ദ്രസര്‍ക്കാര്‍ കഴിഞ്ഞദിവസം രാജ്യസഭയില്‍ തന്റെ ചോദ്യത്തിനുള്ള മറുപടിയില്‍ വ്യക്തമാക്കിയതായും ജോണ്‍ബ്രിട്ടാസ് പറഞ്ഞു. മനോരമ ന്യൂസ് കോണ്‍ക്ലേവ് കൊച്ചിയില്‍ ഉദ്ഘാടനം ചെയ്ത് സംസാരിച്ച അമിത്ഷായുടെ പ്രസ്താവനയ്‌ക്കെതിരെയായിരുന്നു ജോണ്‍ബ്രിട്ടാസിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്.എന്നാല്‍ ഇഷ്ടക്കാരുടെയും വ്യവസായികളുടെയും വായ്പ എഴുതിത്തള്ളിയതിന്റെ കണക്കിനെ കുറിച്ച് ഇവര്‍ക്കൊന്നും മിണ്ടാട്ടമില്ല.
