ഗുണനിലവാരമുള്ള വിദ്യാഭ്യാസം എല്ലാവര്‍ക്കും ലഭ്യമാക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധം; മന്ത്രി വി ശിവന്‍കുട്ടി

ഗുണനിലവാരമുള്ള വിദ്യാഭ്യാസം എല്ലാവര്‍ക്കും ലഭ്യമാക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധം; മന്ത്രി വി ശിവന്‍കുട്ടി

മുക്കം: ഗുണനിലവാരമുള്ള വിദ്യാഭ്യാസം എല്ലാവര്‍ക്കും ലഭ്യമാക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്ന് പൊതു വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി.മൂന്ന് കോടിയോളം രൂപ ചെലവഴിച്ച് കണ്ടോളിപ്പാറയില്‍ ഉയരുന്ന കക്കാട് ഗവ. എല്‍.പി സ്‌കൂളിന്റെ പുതിയ ഹൈടെക് കെട്ടിടത്തിന്റെ ആദ്യഘട്ട ഉദ്ഘാടനവും രണ്ടാംഘട്ടത്തിന്റെ തറക്കല്ലിടലും വര്‍ണക്കൂടാരം പദ്ധതിയുടെ സമര്‍പ്പണവും നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.

പുതിയ കെട്ടിടത്തിലെ മെട്രോ ട്രെയിന്‍, കമ്പ്യൂട്ടര്‍ ലാബ് എന്നിവയുടെ ഉദ്ഘാടനവും മന്ത്രി നിര്‍വഹിച്ചു. തിരുവമ്പാടി എം.എല്‍.എയുടെ ആസ്തി വികസന ഫണ്ടില്‍നിന്ന് ഒരു കോടി 34 ലക്ഷം രൂപ ചെലവഴിച്ച് പൂര്‍ത്തീകരിച്ച കെട്ടിടവും സംസ്ഥാന സര്‍ക്കാറിന്റെ പ്ലാന്‍ ഫണ്ടില്‍നിന്ന് പുതുതായി അനുവദിച്ച ഒരു കോടി രൂപ ചെലവഴിച്ച് നിര്‍മിക്കുന്ന പുതിയ ബ്ലോക്കിന്റെ ശിലാസ്ഥാപനവും എസ്.എസ്.കെ ഫണ്ട് ഉപയോഗിച്ച് നിര്‍മിച്ച വര്‍ണ്ണക്കൂടാരം പദ്ധതിയുടെ സമര്‍പ്പണവുമാണ് മന്ത്രി നിര്‍വഹിച്ചത്.

വിദ്യാഭ്യാസത്തിന്റെ പ്രാധാന്യം തിരിച്ചറിഞ്ഞാണ് സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്ന തെന്നും വിദ്യാഭ്യാസത്തില്‍ അടിസ്ഥാന സൗകര്യങ്ങളുടെ പങ്ക് വളരെ വലുതാണന്നും മന്ത്രി ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു.
എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും ആധുനിക സൗകര്യങ്ങളോടെയുള്ള വിദ്യാഭ്യാസം നല്‍കാനാണ് സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നത്. ആധുനിക സൗകര്യങ്ങളുള്ള സ്‌കൂളുകള്‍ സ്ഥാപിക്കുക വഴി ഗുണനിലവാരമുള്ള വിദ്യാഭ്യാസം എല്ലാവര്‍ക്കും ലഭ്യമാക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്നും മന്ത്രി വ്യക്തമാക്കി.

ചടങ്ങില്‍ തിരുവമ്പാടി എം.എല്‍.എ ലിന്റോ ജോസഫ് അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുനിത രാജന്‍, വൈസ് പ്രസിഡന്റ് ജംഷിദ് ഒളകര, ജില്ല പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്സണ്‍ വി.പി ജമീല, വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മറ്റി ചെയര്‍പേഴ്സണ്‍ ജിജിത സുരേഷ്, കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് അംഗം എം.എ സൗദ ടീച്ചര്‍, വാര്‍ഡ് മെമ്പര്‍ ആമിന എടത്തില്‍, എസ്.എസ്.കെ ജില്ലാ പ്രൊജക്ട് കോ-ഓര്‍ഡിനേറ്റര്‍ ഡോ. എ.കെ അബ്ദുല്‍ ഹക്കീം, മുക്കം എ ഇ ഒ ടി ദീപ്തി ടീച്ചര്‍, എസ്.എസ്.കെ ജില്ലാ പ്രൊജക്ട് ഓഫീസര്‍ പി.എന്‍ അജയന്‍, കുന്ദമംഗലം ബി.പി.സി മുഹമ്മദ് റാഫി പി.വി, കാരശ്ശേരി ഗ്രാമപഞ്ചായത്ത് മുന്‍ പ്രസിഡന്റ് എം.ടി അഷ്റഫ്, മെമ്പര്‍ കെ.പി ഷാജി, കെ, ഷാജികുമാര്‍, പ്രധാനാധ്യാപിക ജാനീസ് ജോസഫ്, മജീദ് കക്കാട്, മഞ്ചറ അഹമ്മദ്കുട്ടി മാസ്റ്റര്‍, ടി.പി.സി മുഹമ്മദ് ഹാജി, മുനീര്‍ പാറമ്മല്‍, കെ.സി റിയാസ്, അബ്ദുസ്സലാം കെ.സി, ഷാനില സി.കെ, ഫാത്തിമ സ്വാലിഹ തുടങ്ങിയവര്‍ പ്രസംഗിച്ചു.

സ്‌കൂളില്‍നിന്ന് എല്‍.എസ്.എസിക്ക് മികച്ച വിജയം നേടിയ മിഷ്ബ ആയിശ ജി, നിഷില്‍ അബാന്‍ എം, നാബിഹ് അമീന്‍ കെ.സി, മിന്‍ഹ ഫാത്തിമ കെ, ആഷ്ലി കെ, സുലൈഫ കെ.എം, അഹമ്മദ് ഷഹാസിന്‍ കെ, മുഹമ്മദ് റാസിന്‍ കെ, മുഹമ്മദ് റാസി ജി എന്നീ ഒന്‍പത് വിദ്യാര്‍ത്ഥികളെ ചടങ്ങില്‍ മന്ത്രി വി ശിവന്‍കുട്ടി ആദരിച്ചു. സമൂഹത്തിന്റെ വിവിധ തുറകളിലുള്ള നൂറുകണക്കിനാളുകള്‍ ചടങ്ങില്‍ പങ്കെടുക്കാനെത്തിയിരുന്നു. ചടങ്ങിന് ശേഷം കൊടിയത്തൂര്‍ ചില്ലൈസ് ഗ്രൂപ്പിന്റെ ഗാനവിരുന്നും അരങ്ങേറി.

 

ഗുണനിലവാരമുള്ള വിദ്യാഭ്യാസം എല്ലാവര്‍ക്കും ലഭ്യമാക്കാന്‍
സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധം; മന്ത്രി വി ശിവന്‍കുട്ടി

 

Share

Leave a Reply

Your email address will not be published. Required fields are marked *