‘പ്രണയജാലകം മെല്ലെ തുറന്നപ്പോള്‍’ കവിതാ സമാഹാരം പ്രകാശനം ചെയ്തു

‘പ്രണയജാലകം മെല്ലെ തുറന്നപ്പോള്‍’ കവിതാ സമാഹാരം പ്രകാശനം ചെയ്തു

‘പ്രണയജാലകം മെല്ലെ തുറന്നപ്പോള്‍’ കവിതാ സമാഹാരം പ്രകാശനം ചെയ്തു

കോഴിക്കോട്: പരപ്പില്‍ അനില്‍ രചിച്ച പ്രണയ ജാലകം മെല്ലെ തുറന്നപ്പോള്‍ കവിതാ സമാഹാരം പ്രശസ്ത കവി പി.പി ശ്രീധരനുണ്ണി കവി മുണ്ട്യാടി ദാമോദരന് നല്‍കി പ്രകാശനം ചെയ്തു. പീപ്പിള്‍സ് റിവ്യൂ പത്രാധിപര്‍ പി.ടി നിസാര്‍ അധ്യക്ഷത വഹിച്ചു. സൗന്ദര്യാവിഷ്‌കാരവും പ്രണയ സമ്പന്നവുമാണ് ഈ സമാഹാരത്തിലെ കവിതകളെന്ന് പി.പി ശ്രീധരനുണ്ണി പറഞ്ഞു. താളിയോല സാംസ്‌കാരിക സമിതി പ്രസിഡന്റ് പിഐ അജയന്‍, എഴുത്തുകാരായ അനീസ സുബൈദ, ഗോകുല്‍ ദാസ് എം, ഉസ്മാന്‍ ഒഞ്ചിയം, ഉമര്‍ ഫാറൂഖ്, ജയന്തി പരപ്പില്‍, എസ്.കെ ശശി എന്നിവര്‍ സംസാരിച്ചു. മണി കുഴിച്ചാല്‍, ഉമേഷ് കെ ആശംസകള്‍ നേര്‍ന്നു. ഗ്രന്ഥ കര്‍ത്താവ് പരപ്പില്‍ അനില്‍ പ്രതിസ്തംഭം നടത്തി. പീപ്പിള്‍സ് റിവ്യൂ സാഹിത്യവേദി കണ്‍വീനര്‍ പുരുഷു കക്കോടി സ്വാഗതവും കോര്‍ഡിനേറ്റര്‍ ആര്‍.കെ ഇരവില്‍ നന്ദിയും പറഞ്ഞു. പീപ്പിള്‍സ് റിവ്യൂ പബ്ലിക്കേഷന്‍സാണ് പ്രസാധകര്‍

 

Share

Leave a Reply

Your email address will not be published. Required fields are marked *