കോഴിക്കോട് : വിദ്യാലയ ഗ്രന്ഥശാലകളിലേയ്ക്കും അമ്മവായന മുറികളിലേയ്ക്കും പുസ്തകങ്ങള്‍ സംഭാവന ചെയ്ത് കാളാണ്ടിത്താഴം ദര്‍ശനം ഗ്രന്ഥശാലയുടെ 30-ാം വാര്‍ഷികാഘോഷ വിളംബരം സംഘടിപ്പിച്ചു. കവിയും ചലച്ചിത്രഗാന രചയിതാവും ദര്‍ശനം മുഖ്യ രക്ഷാധികാരിയുമായ പി കെ ഗോപി, ദേവഗിരി സാവിയോ ഹൈസ്കൂള്‍ വൈസ് പ്രിന്‍സിപ്പല്‍ സാജു ജോസഫിന് 5645
രൂപയുടെ 37 പുസ്തകങ്ങള്‍ കൈമാറി വിളംബരം ഉദ്ഘാടനം ചെയ്തു.ദര്‍ശനം പ്രസിഡന്റ് പി സിദ്ധാര്ത്ഥന് അധ്യക്ഷനായി. സംഘാടക സമിതി ജനറല്‍ കണ്‍വീനര്‍ കൊല്ലറക്കല്‍ സതീശന്, മറ്റു ഭാരവാഹികളായ കെ എം ശ്രീനിവാസന്, പി ടി സന്തോഷ് കുമാര്‍, പി ജസിലുദ്ദീന്‍, വനിത വേദി പ്രവര്‍ത്തകരായ ജിഷി സുനില്‍കുമാര്‍, മിനി ജോസഫ്, ഷീബ, സാവിയോ എച്ച് എസ് എസ് ലെ അധ്യാപികയും എഴുത്തുകാരിയുമായ രേഷ്മ അക്ഷരി , ജസ്റ്റിന് സേവ്യര്‍, സെബി, ശരത് എന്നിര്‍ നേതൃത്വം നല്കി.
മാതൃഭൂമി ബുക്സ്, പൂര്‍ണ, ഒലിവ്,ചിന്ത, പീപ്പിള്‍സ് റിവ്യൂ, ഡി സി ബുക്സ്, പ്രഭാത് ബുക് ഹൗസ്, ലിപി, ഹരിതം, സ്വതന്ത്ര എന്നീ പ്രസാധകരുടെ മികച്ച ഗ്രന്ഥങ്ങളാണ് കൈമാറിയത്. ദര്‍ശനം ഗ്രന്ഥശാലയുടെ പ്രവര്‍ത്തന പരിധിയിലെ ഗവ. ഹൈസ്കൂളുകള്‍, ഗവ. എല്‍ പി – യു പി , എയിഡഡ് എല്‍പി വിദ്യാലയങ്ങളിലെ അമ്മ വായന മുറികളി ലേയ്ക്കും ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന ആഘോഷ ദിനങ്ങളില്‍ പുസ്തകങ്ങള്‍ സംഭാവന ചെയ്യും.
