സാഫിയില്‍ ലോക ഫോട്ടോഗ്രാഫി ഡേ ആഘോഷിച്ചു

സാഫിയില്‍ ലോക ഫോട്ടോഗ്രാഫി ഡേ ആഘോഷിച്ചു

സാഫിയില്‍ ലോക ഫോട്ടോഗ്രാഫി ഡേ ആഘോഷിച്ചു

വാഴയൂര്‍: സാഫി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാന്‍സ്ഡ് സ്റ്റഡി (സ്വയംഭരണം)യില്‍ ലോക ഫോട്ടോഗ്രാഫി ഡേയുടെ ഭാഗമായി മള്‍ട്ടിമീഡിയ വിഭാഗത്തിന് കീഴില്‍ വിന്റ്റേജ് ക്യാമറ പ്രദര്‍ശനവും ഫോട്ടോഗ്രാഫി പ്രദര്‍ശനവും നടന്നു. സാഫി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാന്‍സ്ഡ് സ്റ്റഡി (സ്വയംഭരണം) പ്രിന്‍സിപ്പല്‍ പ്രൊഫ. ഇ.പി. ഇമ്പിച്ചിക്കോയ പ്രദര്‍ശനം ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ സാഫി അഡ്മിനിസ്‌ട്രേഷന്‍ ഡയറക്ടര്‍ കേണല്‍ നിസാര്‍ അഹമ്മദ് സീതി, വൈസ് പ്രിന്‍സിപ്പാള്‍ ടി.പി. മുഹമ്മദ് കാമില്‍, മള്‍ട്ടീമീഡിയ വിഭാഗം തലവന്‍ മുഹമ്മദ് അബ്ദുല്‍ റഊഫ്, അസിസ്റ്റന്റ് പ്രൊഫസര്‍ അബ്ദുല്‍ റഹിമാന്‍ എന്നിവര്‍ പ്രസംഗിച്ചു. ഷര്‍ഫുദ്ദീന്‍ പി.വി (റഹ്‌മാന്‍ & ബാപ്പു സ്റ്റുഡിയോ)യുടെ നേതൃത്വത്തില്‍ ഇരുനൂറ് വര്‍ഷം വരെ പഴക്കം വരുന്ന ക്യാമറകള്‍ പ്രദര്‍ശിപ്പിച്ചു.

കൂടാതെ, സാഫി ഇന്‍സ്റ്റിറ്റ്യൂട്ടിലെ അധ്യാപകരും വിദ്യാര്‍ത്ഥികളും പകര്‍ത്തിയ വിവിധ ചിത്രങ്ങളും പ്രദര്‍ശനത്തിന് വച്ചു. വിന്റ്റേജ് ക്യാമറ പ്രദര്‍ശനവും ഫോട്ടോ പ്രദര്‍ശനവും കാണാന്‍ എയര്‍പോര്‍ട്ട് സ്‌കൂള്‍ കരിപ്പൂര്‍, ഗവ. ഹൈര്‍ സെക്കന്‍ഡറി സ്‌കൂള്‍ കൊട്ടപ്പുറം, പിഎംഎസ്എപിടി എച്ച്എസ്എസ് കക്കോവ്, ഹിദായ പബ്ലിക് സ്‌കൂള്‍ പന്തീരാങ്കാവ് തുടങ്ങി വിവിധ സ്‌കൂളുകളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ എത്തിച്ചേര്‍ന്നു.  പരിപാടിയുടെ ഭാഗമായി ഇന്റര്‍ കോളേജ് മത്സരങ്ങളും സംഘടിപ്പിച്ചു. ഫോട്ടോഗ്രാഫി മത്സരം, സ്‌പോട്ട് ഫോട്ടോഗ്രാഫി മത്സരം, ഫോട്ടോഗ്രാഫി ക്വിസ് മത്സരം, പസില്‍ മത്സരം എന്നിവ നടന്നു. വിവിധ കോളേജുകളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ മത്സരങ്ങളില്‍ പങ്കെടുത്തു.

 

Share

Leave a Reply

Your email address will not be published. Required fields are marked *