എന്‍.ആര്‍.ഐ.സുവര്‍ണ്ണ സംഗമം 22 ന്

എന്‍.ആര്‍.ഐ.സുവര്‍ണ്ണ സംഗമം 22 ന്

തിരുവനന്തപുരം: ഭാരതത്തിലും വിദേശ രാഷ്ട്രങ്ങളിലും പ്രവര്‍ത്തിക്കുന്ന 36 സംഘടനകളുടെ ഏകോപിത പ്രസ്ഥാനമായ എന്‍.ആര്‍.ഐ. കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ 21-ാമത് വാര്‍ഷികവും ഇന്ത്യയിലെ പ്രഥമ പ്രവാസി സംഘടനയായ 1986-ല്‍ സ്ഥാപിച്ച ആള്‍ കേരള ഗള്‍ഫ് റിട്ടേണീസ് ഓര്‍ഗനൈസേഷന്റെ നാല്‍പതാം സ്ഥാപക ദിനവും ആഗസ്റ്റ് 22 ന് വെള്ളിയാഴ്ച തിരുവനന്തപുരം തമ്പാനൂര്‍ ഡി മോറാ
ഹോട്ടലില്‍ നടത്തുന്നു. അന്നേ ദിവസം ഉച്ചയ്ക്ക് രണ്ട് മണി മുതല്‍ സംസ്ഥാനതല കണ്‍വെന്‍ഷനും പ്രവാസി ക്ഷേമ പദ്ധതികളെക്കുറിച്ചുള്ള സെമിനാറും നടക്കും. വിദേശ സംഘടന പ്രതിനിധികള്‍, ബാങ്ക് – സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, മടങ്ങിയെത്തിയവരുടെ സംഘടനാ നേതാക്കള്‍ എന്നിവര്‍ പങ്കെടുക്കും. വൈകുന്നേരം 5.30 ന് സുവര്‍ണ്ണ സംഗമം മുന്‍ ഗോവ ഗവര്‍ണ്ണര്‍ പി.എസ്.ശ്രീധരന്‍പിളള ഉദ്ഘാടനം നിര്‍വ്വഹിക്കും. സ്ഥാപക ദിനാചരണ വിളംബരം മന്ത്രി ജി. ആര്‍. അനില്‍ നടത്തും. പ്രൊഫ: പി.ജെ. കുര്യന്‍ അദ്ധ്യക്ഷത വഹിക്കും എം.എല്‍.എ.മാരായ വി.ജോയ്, സി.കെ. ഹരീന്ദ്രന്‍, പന്ന്യന്‍ രവീന്ദ്രന്‍, മുന്‍മന്ത്രി വി.എസ്.ശിവകുമാര്‍, ടി.ശരത് ചന്ദ്രപ്രസാദ്, കരമന ജയന്‍, എ.ആര്‍.എം അബ്ദുല്‍ ഹാദി അല്ലാമ, പ്രവാസി ബന്ധു ഡോ.എസ്. അഹമ്മദ്, കടയ്ക്കല്‍ രമേഷ്, ശശി.ആര്‍.നായര്‍, ഡോ. ഗ്ലോബല്‍ ബഷീര്‍, വിജയരാജമല്ലിക, കൊച്ചി കെ. എം നാസര്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിക്കും.

 

എന്‍.ആര്‍.ഐ.സുവര്‍ണ്ണ സംഗമം 22 ന്

 

Share

Leave a Reply

Your email address will not be published. Required fields are marked *