എം.ഇ.എസ് മെഹ്ഫില്‍ ക്ലബ്ബിന് തുടക്കം

എം.ഇ.എസ് മെഹ്ഫില്‍ ക്ലബ്ബിന് തുടക്കം

എം.ഇ.എസ് മെഹ്ഫില്‍ ക്ലബ്ബിന് തുടക്കം

 

കോഴിക്കോട്: എം.ഇ.എസ് ഡയമണ്ട് ജൂബിലിയുടെ ഭാഗമായി എം ഇ എസ് സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍
എം ഇ എസ് മെഹ്ഫില്‍ ക്ലബ്ബിന് കോഴിക്കോട്ട് തുടക്കം. എം.ഇ.എസ് വനിതാ കോളേജ് ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ ‘പാരിജാതം തിരുമിഴി തുറന്നു’ എന്ന പാട്ട് പാടി ഡോ. എം.കെ മുനീര്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു.
എം.ഇ.എസ് പ്രസിഡണ്ട് ഡോ. പി.എ ഫസല്‍ ഗഫൂര്‍ കിഷോര്‍ കുമാറിന്റെ പത്തോളം ഗാനങ്ങള്‍ തുടരെ പാടി അധ്യക്ഷം വഹിച്ചു. എം.ഇ.എസ് ജില്ലാ പ്രസിഡണ്ട് കെ.വി. സലീം സ്വാഗതം പറഞ്ഞു. എം.ഇ എസ് നേതാക്കളായ വി.പി. അബ്ദുറഹിമാന്‍, സി.ടി സക്കീര്‍ ഹുസൈന്‍, ബി എം സുധീര്‍, ഹാഷിം കടാക്കലകം, കെ എം ഡി മുഹമ്മദ്, കെ.കെ ഹംസ, അഡ്വ ഷമീം പക്‌സാന്‍, സജല്‍ മുഹമ്മദ് എന്നിവര്‍ പങ്കടുത്തു.ജില്ലാ സെക്രട്ടറി ഡോ. ഹമീദ് ഫസല്‍ നന്ദി പറഞ്ഞു.

Share

Leave a Reply

Your email address will not be published. Required fields are marked *