കോഴിക്കോട്: സഹകരണ മേഖലയിലേക്കുള്ള കേന്ദ്ര സര്‍ക്കാരിന്റെ കടന്നുകയറ്റം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് കേരള കോ ഓപ്പറേറ്റീവ് എംപ്ലോയിസ് യൂണിയന്‍ (സിഐടിയു) ന്റെ ആഭിമുഖ്യത്തില്‍ സഹകരണ ജീവനക്കാര്‍ 20ന് ആദായനികുതി ഓഫിസിലേക്ക് മാര്‍ച്ചും ധര്‍ണയും സംഘടിപ്പിക്കും. പരിപാടി സിപിഐഎം ജില്ലാ സെക്രട്ടറി എം മെഹബൂബ് ഉദ്ഘാടനം ചെയ്യും. സിഐടിയു ജില്ലാ സെക്രട്ടറി പികെ മുകുന്ദന്‍, പാക്‌സ് അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ്
അഡ്വ. ജിസി പ്രശാന്ത് കുമാര്‍, സെക്രട്ടറി പികെ ദിവാകരന്‍ മാസ്റ്റര്‍ എന്നിവര്‍ സംസാരിക്കും.
