വന്യജീവി ആക്രമണത്തില്‍;സാരിവേലി സമര പ്രതിഷേധം

വന്യജീവി ആക്രമണത്തില്‍;സാരിവേലി സമര പ്രതിഷേധം

നിലമ്പൂര്‍ : വന്യജീവി സംരക്ഷണത്തില്‍ നിന്നും രക്ഷ നേടാന്‍ സൗരവേലി നടപ്പിലാക്കാത്ത സംസ്ഥാന സര്‍ക്കാറിനെതിരെ താമരശ്ശേരി രൂപത കത്തോലിക്ക കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ നിലമ്പൂരിലും
സാരിവേലി സമരം സംഘടിപ്പിച്ചു. കോടതിപ്പടി പരിസരത്ത് നിന്നും തുടങ്ങി നിലമ്പൂര്‍ ഫോറസ്റ്റ് റേഞ്ച് ഓഫീസിലേക്ക് ആയിരുന്നു അതിജീവന പ്രതിഷേധ റാലി നടത്തിയത്.തുടര്‍ന്ന് ഫോറസ്റ്റ് ഓഫീസിന് മുന്നില്‍ നടന്ന പ്രതിഷേധ ധര്‍ണ്ണ പെരുന്തല്‍മണ്ണ ഫൊറോന ഡയറക്ടര്‍ ഫാദര്‍ ആന്റണി കാരിക്കുന്നേല്‍ ഉദ്ഘാടനം ചെയ്തു.
മരിയാപുരം എപ്പിസ്‌കോപ്പല്‍ വികാരി ഫാ.സണ്ണി കളപ്പുരയ്ക്കല്‍, തോട്ടുമുക്കം ഫൊറോന ഡയറക്ടര്‍ ഫാ. സെബാസ്റ്റ്യന്‍ കാരക്കാട്ട് എന്നിവര്‍ ചേര്‍ന്ന് ഫോറസ്റ്റ് ഓഫീസ് മതിലില്‍ സാരിവേലി കെട്ടി പ്രതിഷേധിച്ചു.
റാലിയില്‍ നടത്തിയ പ്രതിഷേധ പ്രസംഗം സര്‍ക്കാറിന് വലിയ താക്കീതാണ് നല്‍കിയത്. കത്തോലിക്ക കോണ്‍ഗ്രസ് രുപത പ്രസിഡന്റ് ഡോ ചാക്കോ കാളം പറമ്പില്‍ അധ്യക്ഷത വഹിച്ചു.
കത്തോലിക്കാ കോണ്‍ഗ്രസ് രൂപത ഡയറക്ടര്‍ ഫാ. സബിന്‍ തൂമുള്ളില്‍ മുഖ്യ പ്രഭാഷണം നടത്തി. തോട്ടുമുക്കം ഫൊറോന പ്രസിഡന്റ് ജയിംസ് തൊട്ടിയില്‍ പ്രമേയം അവതരിപ്പിച്ചു. കത്തോലിക്ക കോണ്‍ഗ്രസ് ജന. സെക്രട്ടറി ഷാജി കണ്ടത്തില്‍ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. മലപ്പുറം ഫൊറോന ഡയറക്ടര്‍ – ഫാ ആന്റണി ചെന്നിക്കര , ചെറുപുഷ്പം ഫൊറോന വികാരി ഫാ. സെബാസ്റ്റ്യന്‍ പുത്തേല്‍,
കത്തോലിക്ക കോണ്‍ഗ്രസ് ഗ്ലോബല്‍ വൈസ് പ്രസിഡന്റ് ട്രീസ ലിസ് സെബാസ്റ്റ്യന്‍, ആന്റണി ആലക്കല്‍, അപ്പച്ചന്‍ തേക്കിന്‍ തോട്ടം എന്നിവര്‍ പ്രസംഗിച്ചു.
സംഘാടക സമിതി ചെയര്‍മാന്‍ സാബു വടക്കേപ്പടവില്‍ സ്വാഗതവും ജനറല്‍ കണ്‍വീനര്‍. വര്‍ഗീസ് കണ്ണാത്ത് നന്ദിയും പറഞ്ഞു. തോട്ടുമുക്കം,
മലപ്പുറം, പെരുന്തല്‍മണ്ണ, കരി വാരകുണ്ട്,മണിമൂളി, നിലമ്പൂര്‍ ഫൊറോനകളിലെ വിവിധ യൂണിറ്റുകളില്‍ നിന്നും ആയിരക്കണക്കിന് പ്രവര്‍ത്തകര്‍ അതിജീവനപ്രതിഷേധ റാലിയിലും ധര്‍ണയിലും പങ്കെടുത്തു.

 

 

 

വന്യജീവി ആക്രമണത്തില്‍;സാരിവേലി സമര പ്രതിഷേധം

 

 

Share

Leave a Reply

Your email address will not be published. Required fields are marked *