കോഴിക്കോട്: ഞങ്ങള്‍ക്ക് വേണം ജോലി, ഞങ്ങള്‍ക്ക് വേണം മതേത ഇന്ത്യ എന്ന മുദ്രാവാക്യം ഉയര്‍ത്തി ജില്ലയില്‍ 17 കേന്ദ്രങ്ങളില്‍ വിവിധ ബ്ലോക്ക് കമ്മിറ്റികളുടെ നേതൃത്വത്തില്‍ സമര സംഗമം സംഘടിപ്പിച്ചു. പരിപാടിയുടെ പ്രചരണത്തിന്റെ ഭാഗമായുള്ള കോര്‍പ്പറേഷന്‍ മുനിസിപ്പല്‍,പഞ്ചായത്ത് അടിസ്ഥാനത്തില്‍ 78 കാല്‍നട പ്രചരണ ജാഥകള്‍ സംഘടിപ്പിച്ചാണ് പരിപാടിയിലേക്ക് പൊതുസമൂഹത്തെ ക്ഷണിച്ചത് ഫറോക്ക് ഡിവൈഎഫ്‌ഐ മുന്‍ ജില്ലാ സെക്രട്ടറി കെ.കെ. ദിനേശന്‍ ബാലുശ്ശേരി ടി പി രാമകൃഷ്ണന്‍, കുന്നുമ്മല്‍ എം മഹബൂബ്, താമരശ്ശേരി പി മോഹനന്‍ മാസ്റ്റര്‍, പേരാമ്പ്ര എസ്എഫ്‌ഐ അഖിലേന്ത്യ പ്രസിഡണ്ട് ആദര്‍ശ് എം സജി, വടകര ഡിവൈഎഫ്‌ഐ കേന്ദ്ര കമ്മിറ്റി അംഗം ജയ്ക് സി തോമസ്, കോഴിക്കോട് നോര്‍ത്ത് എസ്എഫ്‌ഐ മുന്‍ അഖിലേന്ത്യ പ്രസിഡണ്ട് വി പി സാനു, കൊയിലാണ്ടി ഡിവൈഎഫ്‌ഐ ജില്ലാ സെക്രട്ടറി പിസി ഷൈജു, തിരുവമ്പാടി ജില്ലാ പ്രസിഡണ്ട് അഡ്വ എല്‍ ജി ലിജീഷ്, ഒഞ്ചിയം ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം കെ എം സച്ചിന്‍, നരിക്കുനി ജില്ലാ ട്രഷറര്‍ കെ അരുണ്‍, കുന്നമംഗലം ഡോ. പി സരിന്‍, ഡിവൈഎഫ്‌ഐ സംസ്ഥാന കമ്മിറ്റി അംഗം കെ എം നിനു കോഴിക്കോട് ടൗണ്‍ സംസ്ഥാന കമ്മിറ്റി അംഗം ദീപു പ്രേംനാഥ്, സാംസ്‌കാരിക പ്രവര്‍ത്തകന്‍ മുഹമ്മദ് പേരാമ്പ്ര, പയ്യോളി സംസ്ഥാന കമ്മിറ്റി അംഗം കെ. ഷഫീഖ്, മുന്‍ സംസ്ഥാന കമ്മിറ്റി അംഗം എ എം റഷീദ്, കക്കോടി ഡോ. പി സരിന്‍, കോഴിക്കോട് സൗത്ത് മാധ്യമപ്രവര്‍ത്തക അപര്‍ണ്ണ സെന്‍, നാദാപുരം എസ്എഫ്‌ഐ അഖിലേന്ത്യാ വൈസ് പ്രസിഡണ്ട് സത്യേഷ ലയുവ എന്നിവര്‍ വിവിധ ബ്ലോക്ക് കേന്ദ്രങ്ങളില്‍ സമര സംഗമം ഉല്‍ഘാടനം ചെയ്തു . സമരസംഗമത്തില്‍ പങ്കെടുത്ത മുഴുവന്‍ ജനാധിപത്യ വിശ്വാസികളെയും ഡിവൈഎഫ്‌ഐ ജില്ലാ സെക്രട്ടറിയേറ്റ് അഭിവാദ്യം ചെയ്യുന്നു.
സമര സംഗമത്തില്‍ പതിനായിരങ്ങള്‍ പങ്കാളിയായി
