കോഴിക്കോട് : സൗദി കെ.എം.സി.സി നാഷണല്‍ കമ്മിറ്റി ആസ്ഥാന മന്ദിരത്തിന്റെ പുതിയ കെട്ടിട ശിലാസ്ഥാപനം നാളെ (ഞായര്‍) മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡണ്ട് പാണക്കാട് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങള്‍ നിര്‍വഹിക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. കോഴിക്കോട് സൗദി കെ.എം.സി.സി സെന്ററില്‍ വെച്ച് രാവിലെ 10 മണിക്ക് നടക്കുന്ന ചടങ്ങില്‍ മുസ്ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി, ഓര്‍ഗനൈസിംഗ് സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീര്‍, ട്രഷറര്‍ പി.വി അബ്ദുല്‍ വഹാബ്, സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എം.എ സലാം, ഡോ: എം.കെ മുനീര്‍, പ്രൊ: ആബിദ് ഹുസൈന്‍ തങ്ങള്‍, എം.സി മായിന്‍ ഹാജി, എം.എ റസാഖ് മാസ്റ്റര്‍, ടി.ടി ഇസ്മായില്‍, പി.കെ ഫിറോസ് ഉള്‍പ്പെടെ സംസ്ഥാന മുസ്ലിംലീഗിന്റെയും പോഷക സംഘടനകളുടെയും നേതാക്കള്‍ പങ്കെടുക്കും.
സാമൂഹ്യ സുരക്ഷാ പദ്ധതിയില്‍ അംഗങ്ങളായി ഈ കൊല്ലം മരണപ്പെട്ട 50 ഓളം പ്രവാസികളുടെ കുടുംബങ്ങള്‍ക്കുള്ള മൂന്നു കോടി രൂപയുടെ ആനുകൂല്യ വിതരണം ഉച്ചക്ക് 2 മണിക്ക് നടക്കുന്ന സെഷനില്‍ പാണക്കാട് സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ നിര്‍വഹിക്കും.ചടങ്ങില്‍ അബ്ദുറഹിമാന്‍ സാഹിബ് കല്ലായി, ഉമ്മര്‍ പാണ്ടികശാല, സി.പി സൈതലവി, ഷാഫി ചാലിയം, പി.കെ നവാസ് തുടങ്ങിയ നേതാക്കള്‍ സംബന്ധിക്കും.
ചടങ്ങില്‍ വെച്ച് കേരളത്തിലെ വിവിധ ആശുപത്രികളുമായി സഹകരിച്ച് ആരോഗ്യ സുരക്ഷാ പദ്ധതിയുടെ ഭാഗമായി നടപ്പിലാക്കുന്ന ‘ഹെല്‍ത്ത് കെയര്‍ സപ്പോര്‍ട്ട് ഫോര്‍ മെമ്പേഴ്‌സ് ആന്‍ഡ് ഫാമിലി’ എന്ന പദ്ധതിയുടെ ഔദ്യോഗിക പ്രഖ്യാപനവും നടക്കും.
കേരളത്തിലെ എല്ലാ ജില്ലകളിലെയും പ്രമുഖ ആതുരാലയങ്ങളുമായി കൈകോര്‍ത്താണ് സൗദി കെ.എം.സി.സി നാഷണല്‍ കമ്മിറ്റി ഈ പദ്ധതി ആവിഷ്‌കരിക്കുന്നത്.
പ്രശസ്തമായ ആശുപത്രികളുമായി സഹകരിച്ച് പ്രവാസികള്‍ക്കും കുടുംബങ്ങള്‍ക്കും ഏറെ ഉപകാരപ്പെടുന്ന ഇത്തരം ഒരു പദ്ധതി ഇത് ആദ്യമായാണ് ഒരു പ്രവാസി സംഘടന നടപ്പിലാക്കുന്നത്.
കെ.എം.സി.സിയുമായി കൈകോര്‍ക്കുന്ന സൗദിയിലെ പ്രവാസി സമൂഹത്തിന് ഇതൊരു വലിയ ആശ്വാസമായി തീരും.
ഇന്നലെ കോഴിക്കോട് കെ.എം.സി.സി സെന്ററില്‍ വച്ച് ചേര്‍ന്ന നാഷണല്‍ കമ്മിറ്റി ഭാരവാഹികള്‍, ഉപസമിതി ഭാരവാഹികള്‍, സെക്രട്ടറിയേറ്റ് അംഗങ്ങള്‍, സെന്‍ട്രല്‍ കമ്മിറ്റി ഭാരവാഹികള്‍ എന്നിവരുടെ യോഗത്തില്‍ പരിപാടിയുടെ ഒരുക്കങ്ങള്‍ക്ക് അന്തിമരൂപം നല്‍കി.
കോഴിക്കോട് ജില്ലാ മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി ടി.ടി ഇസ്മായില്‍ യോഗം ഉദ്ഘാടനം ചെയ്തു. നാഷണല്‍ കമ്മിറ്റി നേതാക്കളായ കെ.പി മുഹമ്മദ് കുട്ടി, കുഞ്ഞുമോന്‍ കാക്കിയ, അഷ്‌റഫ് വേങ്ങാട്ട്, അഹമ്മദ് പാളയാട്ട്, അഷ്‌റഫ് തങ്ങള്‍ ചെട്ടിപ്പടി, മുഹമ്മദ് കുട്ടി മാതാപ്പുഴ, കരീം താമരശ്ശേരി,സമദ് ആഞ്ഞിരങ്ങാടി, ഉസ്മാന്‍ അലി പാലത്തിങ്ങല്‍, ലത്തീഫ് തച്ചംപൊയില്‍, സൈദ് അലി അരീക്കര, റഫീഖ് പാറക്കല്‍, സിദ്ദിഖ് പാണ്ടികശാല, കെ.കെ കോയാമു ഹാജി, പി അബൂബക്കര്‍ ഹാജി, ഉസ്മാന്‍ ഒട്ടുമ്മല്‍, നാസര്‍ കിന്‍സാറ, അബ്ദുല്‍ മജീദ് വി.കെ, ഉമ്മര്‍ ഓമശ്ശേരി, ബഷീര്‍ വെട്ടുപാറ, ഹാരിസ് പെരുവള്ളൂര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
സൗദി കെ.എം.സി.സി സെന്റര്‍
ശിലാസ്ഥാപനം നാളെ
