ഗുരുവായൂര്‍: ഇന്നത്തെ ലോകത്ത് ആരോഗ്യസംരക്ഷണത്തിനും രോഗപ്രതിരോധത്തിനും ശാസ്ത്രീയ അടിസ്ഥാനത്തിലുള്ള പോഷകാഹാര പഠനങ്ങള്‍ അത്യന്താപേക്ഷിതമാണെന്നും, ഭക്ഷ്യസുരക്ഷ ഉറപ്പുവരുത്തി ജനങ്ങളുടെ ആരോഗ്യ നില മെച്ചപ്പെടുത്തേണ്ടത് കാലത്തിന്റെ ആവശ്യമാണെന്നും സാമൂഹിക പ്രവര്ത്തകന് കരീം പന്നിത്തടം അഭിപ്രായപ്പെട്ടു. ജീവ ഗുരുവായൂര്‍ മാണിക്യം റെസിഡന്‍സിയില്‍ സംഘടിപ്പിച്ച ദേശീയ പോഷണ സെമിനാറും സമാദരണ സദസ്സും ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ജീവ പ്രസിഡന്റ് എ.കെ.സുലോചന ടീച്ചര്‍ അദ്ധ്യക്ഷത വഹിച്ചു. കോര്‍ഡിനേറ്റര്‍ അഡ്വ:രവി ചങ്കത്ത് മുഖ്യ പ്രഭാഷണം നടത്തി.നഗരസഭ കൗണ്‍സിലര്‍ കെ.പി.എ.റഷീദ് ശാസ്ത്രജ്ഞരെ ആദരിച്ചു.
ഹൈദരാബാദില്‍ നിന്നെത്തിയ 9 അംഗ ശാസ്ത്രജ്ഞസംഘത്തിന്റെ തലവന്‍ ഡോ:എം.മഹേശ്വര് (ഐ.സി.എം.ആര്.) ‘ആധുനിക രോഗവും പോഷണ കുറവും”എന്ന വിഷയത്തില്‍ ക്ലാസ് എടുത്തു.ലോക സമാധാന പുനരധിവാസ സംഘടനയുടെ അന്താരാഷ്ട്ര സെക്രട്ടറി ജനറല്‍ പ്രൊ:ഡോ: സുരേഷ് കെ.ഗുപ്തന് വിവിധ പദ്ധതികള്‍ വിശദീകരിച്ചു. സൈന്റിസ്റ്റ് ഡോ:സുരേഷ് ചല്ലാ, എസ്.പി.ഡോ:മുംതാസ് ബീഗം, ബസരിയ താനാം പറമ്പില്‍,സജനി രാജീവ്,ജീവ ജനറല്‍ സെക്രട്ടറി പി.ശിവദാസന്‍,പി.ഐ.സൈമന് മാസ്റ്റര്‍, പി.എ.പിതാംബരന്, കെ.യു.കാര്ത്തികേയന്,എ.വി.ജയന് എന്നിവര്‍ പ്രസംഗിച്ചു.
പോഷകാഹാര ഗവേഷണം; ആരോഗ്യസംരക്ഷണത്തിന് നിര്‍ണായകം
