ഡ്രഗ് നിയമങ്ങള്‍ : ക്ലാസ് സംഘടിപ്പിച്ചു

ഡ്രഗ് നിയമങ്ങള്‍ : ക്ലാസ് സംഘടിപ്പിച്ചു

കോഴിക്കോട്:കേരള മെഡിക്കല്‍ ഡിസ്ട്രിബ്യൂട്ടേഴ്‌സ് അസോസിയേഷന്‍ ( കെ ഡി എം എ ) ജില്ലാ കമ്മിറ്റി ഡ്രഗ്ഗ് ഡിപാര്‍ട്ട്‌മെന്റുമായി സഹകരിച്ച് കോമ്പിറ്റന്‍സ് ട്രെയിനിങ് ക്ലാസ് സംഘടിപ്പിച്ചു. ഡ്രഗ് നിയമങ്ങളിലെ പുതിയ മാറ്റങ്ങളും ഫാര്‍മസ്യൂട്ടിക്കല്‍ രംഗത്തെ ഉത്തരവാദിത്വങ്ങളും സംബന്ധിച്ച്
അസിസ്റ്റന്റ് ഡ്രഗ് കണ്‍ട്രോളര്‍ കെ.വി. സുദീഷ് ക്ലാസ് എടുത്തു. കെ ഡി എം എ സംസ്ഥാന സെക്രട്ടറി പി അനില്‍കുമാര്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ടി പി സുബീഷ് അദ്ധ്യക്ഷത വഹിച്ചു. യോഗത്തില്‍ സംസ്ഥാന പ്രസിഡന്റ് കെ.വി.എം. ഫിറോസ് മുഖ്യാതിഥിയായി.
ജില്ലാ സെക്രട്ടറി ടി ടി ധനേഷ് സ്വാഗതവും ജില്ലാ ട്രഷറര്‍ കെ ഹരീഷ് നന്ദിയും പറഞ്ഞു. ഭാരവാഹികളായ കെ അരവിന്ദന്‍, എം ഷാജു എന്നിവര്‍ പ്രസംഗിച്ചു.
ക്ലാസ്സില്‍ പങ്കെടുത്തവര്‍ക്ക് സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്തു.

 

 

ഡ്രഗ് നിയമങ്ങള്‍ : ക്ലാസ് സംഘടിപ്പിച്ചു

 

Share

Leave a Reply

Your email address will not be published. Required fields are marked *