തിരുവനന്തപുരം: ഓണ്‍ ലൈന്‍ മദ്യവില്‍പ്പനയെക്കുറിച്ച് ഒരു തരത്തിലുള്ള പ്രതികരണമോ ചര്‍ച്ചയോ വേണ്ടെന്ന് ബവ്‌കോ എം ഡിയോട് സര്‍ക്കാര്‍. വരുമാനം വര്‍ദ്ധിപ്പിക്കാനുള്ള ബവ്‌കോയുടെ നിര്‍ദ്ദേശത്തില്‍ സര്‍ക്കാരിനെതിര്‍പ്പില്ല. എന്നാല്‍ ഇപ്പോള്‍ മൗനം ഭൂഷണമായി കണ്ടാല്‍ മതി. കാരണം തിരഞ്ഞെടുപ്പ് വരാനിരിക്കെ വിവാദം ഒഴിവാക്കുന്നതാണ് നല്ലത്. ഓണ്‍ലൈന്‍ വില്‍പനയെ ബാറുടമകളും എതിര്‍ക്കാനുള്ള സാധ്യത സര്‍ക്കാര്‍ തള്ളിക്കളയുന്നില്ല. ശുപാര്‍ശ എക്‌സൈസ് വകുപ്പ് തള്ളിയതോടെ വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതി ധനവകുപ്പ് നിശ്ചയിക്കുന്നതില്‍ മാത്രമാണ് ഇനി ബെവ്‌കോയുടെ പ്രതീക്ഷ. എന്നാല്‍ വീര്യം കുറഞ്ഞ മദ്യം പുറത്തിറക്കിയാല്‍ വരുമാനം നഷ്ടമുണ്ടാകുമെന്നാണ് ധനവകുപ്പിന്റെ കണക്ക് കൂട്ടല്‍. അതേ സമയം മദ്യ വര്‍ജനമെന്ന് പ്രചാരണവുമായ വന്ന ഇടതുമുന്നിയുടെ വാഗ്ദാനം ജലരേഖയായെന്നാണ് ഓര്‍ത്തഡോക്ള്‍സ് സഭ അധ്യക്ഷന്‍ മാര്‍ത്തോമാ മാത്യൂസ് തൃതീയന്‍ കാതോലിക്ക ബാവയുടെ വിമര്‍ശനം . വിശപ്പിന് അരിവാങ്ങാന്‍ റേഷന്‍കടയില്‍ പോയി വിരല്‍ പതിക്കണം. അതേസമയം മദ്യം വീട്ടുപടിക്കല്‍ എത്തിച്ച് തരുമെന്ന് അദ്ദേഹം പരിഹസിച്ചു.
