മാതൃഭാഷയിലെ ഭാഷാധിനിവേശം ചെറുക്കണം:എം.എന്‍ കാരശ്ശേരി

മാതൃഭാഷയിലെ ഭാഷാധിനിവേശം ചെറുക്കണം:എം.എന്‍ കാരശ്ശേരി

മാതൃഭാഷയിലെ ഭാഷാധിനിവേശം ചെറുക്കണം:എം.എന്‍ കാരശ്ശേരി

സുല്‍ത്താന്‍ ബത്തേരി: കേരളത്തിന്റെ മാതൃഭാഷയായ മലയാളം ഭാഷാധിനിവേശം എന്ന പ്രശ്‌നം വലിയതോതില്‍ നേരിടുന്നു എന്ന ‘മലയാളഭാഷ നിലനില്‍പ്പും പുരോഗതിയും’ എന്ന പുസ്തകത്തിലെ അഡ്വ തങ്കച്ചന്റെ കണ്ടെത്തല്‍ തീര്‍ത്തും പ്രസക്തവും യാഥാര്‍ഥ്യവുമാണെന്നും ഭാഷാധിനിവേശ പ്രവണതകളെ ഫലപ്രദ മായി ചെറുക്കാന്‍ കഴിഞ്ഞെങ്കില്‍ മാത്രമേ മലയാളമെന്ന മാതൃഭാഷയെ നിലനിര്‍ത്താന്‍ കഴിയു എന്നും പ്രൊഫസര്‍ എം.എന്‍. കാരശ്ശേരി പറഞ്ഞു. സുല്‍ത്താന്‍ ബത്തേരി ടൗണ്‍ ഹാളില്‍ അഡ്വക്കറ്റ് തങ്കച്ചന്‍ രചിച്ച ‘മലയാളഭാഷ നിലനില്‍പ്പും പുരോഗതിയും’ ‘പുരോസ്ഥിരചിന്ത ആശയവും പ്രയോഗവും’ എന്നീ രണ്ട് പുസ്തകങ്ങളുടെ പ്രകാശന ചടങ്ങില്‍ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. മാതൃഭാഷയെ വിസ്മരിക്കുന്ന മലയാളി ഭാഷാപരമായി മേലാള കീഴാള മനോഭാവം വെച്ചുപുലര്‍ത്തുന്നു എന്നും അദ്ദേഹം പറഞ്ഞു. മിടുക്കരായ വിദ്യാര്‍ത്ഥികള്‍ക്ക് പോലും മലയാളഭാഷ ശരിയായി എഴുതാനും വായിക്കാനും കഴിയാത്തത് ഏറെ നിരാശ ഉണ്ടാക്കുന്നു എന്നും പെറ്റമ്മയെ പോലെ പരിഗണിക്കപ്പെടാന്‍ യോഗ്യയായ മാതൃഭാഷയെ ഭാഷാധിധിനിവേശ പ്രവണതകളില്‍നിന്നും നാശത്തില്‍ നിന്നും ഫലപ്രദമായി ചെറുക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളില്‍ ‘മലയാളഭാഷ നിലനില്‍പ്പും പുരോഗതിയും’ എന്ന പുസ്തകം ശരിയായ വഴികാട്ടിയായി നിലനില്‍ക്കുന്നു എന്നും എം എന്‍ കാരശ്ശേരി കൂട്ടിച്ചേര്‍ത്തു. ചടങ്ങ് ഉദ്ഘാടനം ചെയ്ത സുല്‍ത്താന്‍ ബത്തേരി എംഎല്‍എ ഐസി ബാലകൃഷ്ണന്‍, അഡ്വക്കറ്റ് തങ്കച്ചന്‍, ശരിയായ പരിസ്ഥിതി സംരക്ഷണം ശരിയായ വികസനം എന്നീ മേഖലകളില്‍ നടത്തിവരുന്ന പഠനങ്ങളും ഗവേഷണങ്ങളും സമൂഹത്തില്‍ വലിയ ചലനങ്ങള്‍ സൃഷ്ടിക്കുന്നതിന് പര്യാപ്തമാണ് എന്ന് നിരീക്ഷിച്ചു. വന്യമൃഗ ശല്യം അവസാനിപ്പിക്കുന്നത് ഉള്‍പ്പെടെ വരുന്ന മേഖലകളില്‍ അഡ്വക്കറ്റ് തങ്കച്ചന്‍ നടത്തിവരുന്ന പ്രവര്‍ത്തനങ്ങള്‍ സ്തുത്യര്‍ഹമാണ് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പരിപാടിയില്‍ അബ്ദുല്‍ കലാം ആസാദ് കോഴിക്കോട് ഡോക്ടര്‍ മിനി ഉതുപ്പ് നൂല്‍പ്പുഴ എന്നിവരെ പരിപാടിയില്‍ ആദരിച്ചു അബ്ദുല്‍ കലാം ആസാദ് അധ്യക്ഷത വഹിച്ച പരിപാടിയില്‍ ജുനൈദ് കൈപ്പാണി, പ്രൊഫസര്‍ താരാ ഫിലിപ്പ്, ഫാദര്‍ സിജു കുര്യാക്കോസ്, കെ ജെ ദേവസ്യ, സി പി അഷ്‌റഫ് തോമസ് വടക്കനാട്, അഡ്വക്കറ്റ് തങ്കച്ചന്‍, മുജീബ് റഹ്‌മാന്‍ അഞ്ചു കുന്ന് എന്നിവര്‍ സംസാരിച്ചു.

 

Share

Leave a Reply

Your email address will not be published. Required fields are marked *