കാരുണ്യ സ്പര്‍ശം ചാരിറ്റബിള്‍ ട്രസ്റ്റ് കുടുംബ സംഗമം നടത്തി

കാരുണ്യ സ്പര്‍ശം ചാരിറ്റബിള്‍ ട്രസ്റ്റ് കുടുംബ സംഗമം നടത്തി

കാരുണ്യ സ്പര്‍ശം ചാരിറ്റബിള്‍ ട്രസ്റ്റ് കുടുംബ സംഗമം നടത്തി

ഉള്ള്യേരി: കാരുണ്യ സ്പര്‍ശം ചാരിറ്റബിള്‍ ട്രസ്റ്റ് കുടുംബ സംഗമം സംഘടിപ്പിച്ചു. ഉള്ള്യേരി ഗ്രാമ പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ നടന്ന ചടങ്ങ് സാമൂഹ്യ പ്രവര്‍ത്തകന്‍ എടാടത്ത് രാഘവന്‍ ഉദ്ഘാടനം ചെയ്തു. ആത്മാര്‍ത്ഥതയുള്ള പ്രവര്‍ത്തകരാണ് ഒരു സംഘടനയെ ജനകീയമാക്കുന്നതില്‍ മുഖ്യ പങ്ക് വഹിക്കുകയെന്ന്
അദ്ദേഹം പറഞ്ഞു.ട്രസ്റ്റ് ചെയര്‍മാന്‍ പി.എം വിനോദ് കൊയിലാണ്ടി അധ്യക്ഷത വഹിച്ചു. ഇന്റര്‍ നാഷണല്‍ മൈന്‍ഡ് ട്രെയിനര്‍ ആന്റ് മോട്ടിവേറ്റര്‍ ഫിലിപ്പ് മമ്പാട് ലഹരി വിരുദ്ധ ബോധവല്‍ക്കരണ ക്ലാസെടുത്തു. ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്‍ ആലംകോട് സുരേഷ് ബാബു, ഉണ്ണികുളം ഗ്രാമ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ ബിച്ചു ഉണ്ണികുളം, ഉള്ളിയേരി മണ്ഡലം കോണ്‍ഗ്രസ്സ് പ്രസിഡന്റ് കെ കെ സുരേഷ്, ബിജി സെബാസ്റ്റ്യന്‍, അഡ്വ. ടി ഹരിദാസന്‍ ആന്‍സിഫ്,ശ്രീധരന്‍ പാലയാട്, കൃഷ്ണന്‍ കൂവില്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
നടുവണ്ണൂര്‍ ഇ ട്രസ്റ്റ് ഐ കെയര്‍ , കാരുണ്യ ട്രസ്റ്റുമായി സഹകരിച്ച് സൗജന്യ നേത്ര രോഗ നിര്‍ണ്ണയ ക്യാമ്പ് സംഘടിപ്പിച്ചു. ചൂരല്‍ മല ക്യാമ്പുകളില്‍ ഭക്ഷണ കിറ്റ് വിതരണം അടക്കും നിരവധി കാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി.
സ്വന്തമായി ഒരു അഭയകേന്ദ്രം നിര്‍മ്മിക്കുക, കാറ്ററിംഗ് കുടുതല്‍ വിപുലമാക്കി കൂടുതല്‍ പേര്‍ക്ക് തൊഴില്‍ കൊടുക്കുക എന്നിവയാണ് ട്രസ്റ്റ് ലക്ഷ്യമിടുന്നതെന്ന് ട്രസ്റ്റ് ചെയര്‍മാന്‍ പി.എം വിനോദ് കൊയിലാണ്ടി പറഞ്ഞു.

Share

Leave a Reply

Your email address will not be published. Required fields are marked *