വാര്‍ഷിക ജനറല്‍ബോഡിയും പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമവും സംഘടിപ്പിച്ചു

വാര്‍ഷിക ജനറല്‍ബോഡിയും പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമവും സംഘടിപ്പിച്ചു

വാര്‍ഷിക ജനറല്‍ബോഡിയും പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമവും സംഘടിപ്പിച്ചു

കോഴിക്കോട്: രാജ റെസിഡന്‍ഷ്യല്‍ സ്‌കൂളിന്റെ പൂര്‍വ വിദ്യാര്‍ത്ഥി സംഘടനയായ മെസ്‌റയുടെ വാര്‍ഷിക ജനറല്‍ബോഡിയും പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമവും രാജാ സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നടന്നു. പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കൂളിന്റെ സര്‍വ്വതോന്‍ മുഖമായ വികസനത്തില്‍ നേതൃത്വം പങ്കുവയ്ക്കാന്‍ കഴിയുമെന്നും സ്‌കൂളിന്റെ അംബാസിഡര്‍ ആയി അവര്‍ മാറണമെന്നും ചടങ്ങ് ഉദ്ഘാടനം ചെയ്തുകൊണ്ട് രാജാസ് സ്‌കൂളിന്റെ ചെയര്‍മാന്‍ പി.കെ അബ്ദുല്‍ ലത്തീഫ് പറഞ്ഞു. മെസ്‌റയുടെ പ്രസിഡണ്ട് ഡോ.അസീസ് ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. പൂര്‍വ്വ വിദ്യാര്‍ത്ഥിയും സ്‌കൂളിന്റെ ട്രഷററുമായ ബി.എം സുധീര്‍ , സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ മിസ്റ്റര്‍ രമേശ് കുമാര്‍, എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. ചടങ്ങില്‍ വച്ച് അധ്യാപകര്‍ അനധ്യാപകര്‍ മെസ്‌റയുടെ മുതിര്‍ന്ന അംഗങ്ങള്‍ എന്നിവരെ ആദരിച്ചു. ജനറല്‍ ബോഡി യോഗവും , പുതിയ കമ്മിറ്റി തിരഞ്ഞെടുപ്പിനും ശേഷം വിവിധ കലാപരിപാടികളോടെ വൈകുന്നേരം 4 മണിയോടെ ചടങ്ങ് അവസാനിച്ചു.

 

Share

Leave a Reply

Your email address will not be published. Required fields are marked *