എഡിറ്റോറിയല്‍: പ്രൈവറ്റ് ബസുകള്‍ ആര്‍ക്ക് വേണ്ടിയാണ് ഓടുന്നത്

എഡിറ്റോറിയല്‍: പ്രൈവറ്റ് ബസുകള്‍ ആര്‍ക്ക് വേണ്ടിയാണ് ഓടുന്നത്

 

വിദ്യാര്‍ഥികളെ കയറ്റാത്തതില്‍ പ്രതിഷേധിച്ച് അഞ്ച്മണിയോടെ മര്‍ക്കസ് ബസ് സ്റ്റോപ്പിന് മുന്‍പില്‍ പ്രൈവറ്റ് ബസിന് മുന്‍പില്‍ ഹോം ഗാര്‍ഡ് കിടന്ന വാര്‍ത്ത വന്നിരുന്നു. ഇത് ഏറെ ചര്‍ച്ച് ചെയ്യേണ്ട വിഷയമാണ്. പ്രൈവറ്റ് ബസുകള്‍ ആര്‍ക്ക് വേണ്ടിയാണ് ഓടുന്നത്. അല്ലെങ്കില്‍ ആര്‍ക്ക് വേണ്ടിയാണ് ഓടേണ്ടത് എന്ന ചോദ്യത്തിനാണ് സമൂഹം ഉത്തരം നല്‍കേണ്ടത്.
സൗഹൃദവും സാര്‍വ്വത്രകവുമായ വിദ്യാഭ്യാസം വിഭാവനം ചെയ്യുന്ന ഒരു രാജ്യത്ത് വിദ്യാര്‍ഥികള്‍ക്ക് പഠിക്കാന്‍ സ്‌കൂളുകളിലും കോളജുകളിലുമെത്താന്‍ സര്‍ക്കാര്‍ നിശ്ചയിച്ച ടിക്കറ്റ് നിരക്ക്‌നല്‍കി യാത്ര ചെയ്യാന്‍ നില്‍ക്കുന്ന വിദ്യാര്‍ഥികളെ ബസില്‍ കയറ്റാതെ പോകുന്ന പ്രൈവറ്റ് ബസുകള്‍ക്കെതിരേ മുഖം നോക്കാതെ നടപടി ആവശ്യമാണ്. നമ്മുടെ വിദ്യാര്‍ഥികളാണ് രാജ്യത്തിന്റെ ഭാവി എന്ന ചിന്ത ഒരു കണിക പോലുമില്ല. ഇത്തരം ബസുടമകള്‍, ജീവനക്കാര്‍ എന്നിവര്‍ക്കെതിരേ നടപടി എടുക്കാന്‍ പ്രൈവറ്റ് ബസ് മേഖലയിലെയൂണിയനുകള്‍ തയാറാകണം. ഓരോ കലാലയങ്ങള്‍ക്ക് മുന്‍പിലും നിര്‍ബന്ധമായും ബസുകള്‍നിര്‍ത്തി കുട്ടികളെ കയറ്റുന്നുണ്ടെന്ന് അധികാരികള്‍ ഉറപ്പുവരുത്തണം. നിയമം ലംഘിക്കുന്ന ബസുകള്‍ ജീവനക്കാര്‍ എന്നിവര്‍ക്കെതിരേ അര്‍ഹമായ ശിക്ഷയും മറ്റു നടപടികളും ചുമത്തണം. സ്‌കൂള്‍ – കോളജ് തുറന്നാല്‍ സ്ഥിരമായി കേള്‍ക്കുന്ന ഒന്നാണ് വിദ്യാര്‍ഥികളെ ബസില്‍ കയറ്റുന്നില്ലെന്ന പരാതി. ചില ബസ് സ്റ്റോപ്പുകളില്‍ ക്യൂനിര്‍ത്തിയും എണ്ണമെടുത്തും കയറ്റുകയുള്ളൂ. ഇതെല്ലാം അവസാനിപ്പിക്കണം. നല്ലഗതാഗതസംസ്‌കാരംവളര്‍ത്തിയെടുക്കുന്നതിന്ബസ് ജീവനക്കാര്‍ക്ക് നല്ലപരീക്ഷണം അധികൃതര്‍ നല്‍കണം. പലപ്പോഴും വിദ്യാര്‍ഥി സംഘടനകളും ഇക്കാര്യത്തില്‍ ഇടപെടാറുണ്ട്. വിദ്യാര്‍ഥികളെ അവഗണിക്കുന്ന ബസുകളുമായി ബന്ധപ്പെട്ടവര്‍ തങ്ങളുടെ വീട്ടിലും വിദ്യാര്‍ഥികളുണ്ടെന്ന കാര്യവും മറക്കരുത്. ബസുടമകളും ബന്ധപ്പെട്ടവരും എന്ത് തൊടുന്യായങ്ങള്‍ പറഞ്ഞാലും കുട്ടികളെ കയറ്റിക്കൊണ്ടുപോകാത്തതിന് യാതൊരു ന്യായീകരണവുമില്ല.
നമുക്ക് മികച്ച വിദ്യാര്‍ഥി സമൂഹവും അതുപോലെ പൊതുഗതാഗത സംവിധാനവും അനിവാര്യമാണ്. ഈ രംഗത്ത് എന്തെങ്കിലും പോരായ്മകള്‍ ഉണ്ടെങ്കില്‍ അത് പരിഹരിക്കാനാണ് എല്ലാവരും കൈകോര്‍ക്കേണ്ടത്. പ്രൈവറ്റ് ബസ് മേഖല കടുത്ത പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നതെന്ന് എല്ലാവര്‍ക്കുമറിയാം. അതുകൊണ്ടുതന്നെ വിദ്യാര്‍ഥികളുടെ കണ്‍സഷന്‍ ചാര്‍ജ് വര്‍ധിപ്പിക്കാന്‍ അവര്‍ നിരന്തരം സര്‍ക്കാരില്‍ സമ്മര്‍ദം ചെലുത്തിവരികയാണ്. സര്‍ക്കാര്‍ കണ്‍സഷെന്‍ വര്‍ധിപ്പിക്കാതെ പ്രൈവറ്റ് ബസ് മേഖലയെ സംരക്ഷിക്കാന്‍ നടപടിയെടുക്കുകയാണ് വേണ്ടത്.
പ്രൈവറ്റ് ബസുകളുടെ അമിത വേഗത മറ്റൊരു പ്രധാന പ്രശ്‌നമാണ് ചെറുകിട വാഹനങ്ങള്‍ക്കും കാല്‍ നടയാത്രക്കാര്‍ക്കും പലപ്പോഴും ഭീതിയുണ്ടാക്കിയാണ്‌പ്രൈവറ്റ് ബസുകള്‍ നഗരത്തിലൂടെയടക്കം കുതിക്കുന്നത്. ഇതും കര്‍ശനമായ പരിശോധനക്ക് വിധേയമാക്കാന്‍ ട്രാഫിക് പൊലിസ് – മോട്ടോര്‍ വെഹിക്കിള്‍ ഡിപ്പോര്‍ട്‌മെന്റ് തയാറാകണം. നാടിന്റെ ഭാവിയാണെന്ന ഉദ്‌ബോധനത്തെടെ പെരുമാറാന്‍ ബസ് മേഖലയിലുള്ളവര്‍ തയ്യാറാകണം.

 

Share

Leave a Reply

Your email address will not be published. Required fields are marked *