കെ എം മാത്യു അനുസ്മരണ സമ്മേളനം നടത്തി

കെ എം മാത്യു അനുസ്മരണ സമ്മേളനം നടത്തി

കോഴിക്കോട്: മലയാള മനോരമയുടെ പത്രാധിപരായിരുന്ന കെഎം മാത്യുവിന്റെ പതിനഞ്ചാം ചരമ വാര്‍ഷിക ദിനാചാരണത്തോടനുബന്ധിച്ച് ഓര്‍ഗനൈസേഷന്‍ ഓഫ് സ്മാള്‍ ന്യൂസ് പേപ്പര്‍ സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ അനുസ്മരണ സമ്മേളനം നടത്തി പ്രിന്റിംഗ് മീഡിയ നേരിടുന്ന വെല്ലുവിളികള്‍ക്കെതിരെ കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ അടിയന്തരമായി ഇടപെടണമെന്നും നിലവില്‍ കോഴിക്കോട് ഉണ്ടായിരുന്ന പ്രസ്സ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ ഓഫീസ് പുനഃ സ്ഥാപിക്കണമെന്നും അനുസ്മരണ സമ്മേളനം ആവശ്യപ്പെട്ടു.
നളന്ദ ഓഡിറ്റോറിയത്തില്‍ നടന്ന അനുസ്മരണ സമ്മേളനത്തില്‍ സംഘടനയുടെ പ്രസിഡണ്ട് രാംദാസ് വേങ്ങേരി അധ്യക്ഷത വഹിച്ചു .പ്രദീപം ദിനപത്രത്തിന്റെ എഡിറ്റര്‍ ഡോക്ടര്‍ എ .വി .പ്രകാശ് അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു. മലയാള മനോരമ മുന്‍ അസിസ്റ്റന്റ് എഡിറ്റര്‍ കെ. എഫ്. ജോര്‍ജ് മുഖ്യപ്രഭാഷണം നടത്തി. മാതൃഭൂമി പ്രതിനിധി ഡോക്ടര്‍ എം .പി .പത്മനാഭന്‍ മംഗളം റസിഡന്റ് എഡിറ്റര്‍ ,സി .ഒ .ടി .അസീസ്, പീപ്പിള്‍സ് റിവ്യൂ പത്രാധിപര്‍ പി.ടി .നിസാര്‍, ഇ .രാധാകൃഷ്ണന്‍, ടി .എം.സത്യജിത്ത് പണിക്കര്‍,ഡോക്ടര്‍.പി .കെ .ജനാര്‍ദ്ദനന്‍, ശ്രീകല വിജയന്‍,സ്മിതാ നായര്‍ ചേളന്നൂര്‍,പി .അനില്‍ ബാബു എന്നിവര്‍ സംസാരിച്ചു.

 

കെ എം മാത്യു അനുസ്മരണ സമ്മേളനം നടത്തി

 

Share

Leave a Reply

Your email address will not be published. Required fields are marked *