കോഴിക്കോട്: സി എം പി 40-ാം ജന്മദിനവും ചാത്തുണ്ണി മാസ്റ്റര്‍ അനുസ്മരണവും 11ന് ( തിങ്കളാഴ്ച )വൈകുന്നേരം 4 മണിക്ക് ടൗണ്‍ഹാളില്‍ നടക്കുമെന്ന് ജില്ലാ സെക്രട്ടറി ബാലഗംഗാധരന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. പരിപാടി സി എം പി ജന.സെക്രട്ടറി സി.പി.ജോണ്‍ ഉദ്ഘാടനം ചെയ്യും. ഡിസിസി പ്രസിഡന്റ് അഡ്വ.കെ.പ്രവീണ്‍കുമാര്‍, മുസ്ലിം ലീഗ് ജില്ലാ ജന.സെക്രട്ടറി എം.എ.റസാഖ് മാസ്റ്റര്‍ ആര് എം പി നേതാവ് എന്‍.വേണു എന്നിവര്‍ സംസാരിക്കും. കാലിക്കറ്റ് യൂണിവേഴ്സിറ്റി യൂണിയന് ചെയര്‍പേഴ്സണായി തിരഞ്ഞെടുക്കപ്പെട്ട പി.കെ.ശിഫാനയെ ചടങ്ങില്‍ ആദരിക്കും. വാര്‍ത്താസമ്മേളനത്തില്‍ സി എം പി സംസ്ഥാന കമ്മറ്റിയംഗം ഫൗസിയ പി.പി, കോഴിക്കോട് ഏരിയ സെക്രട്ടറി അബ്ദുല്‍ അസീസ്, കുന്ദമംഗലം ഏരിയ സെക്രട്ടറി വിനോദ്.എന്‍ എന്നിവരും പങ്കെടുത്തു.
