ജില്ല റോള്‍ ബോള്‍ ചാമ്പ്യന്‍ഷിപ്പ് നാളെ

ജില്ല റോള്‍ ബോള്‍ ചാമ്പ്യന്‍ഷിപ്പ് നാളെ

കോഴിക്കോട് : ജില്ല റോള്‍ ബോള്‍ അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ജില്ല റോള്‍ ബോള്‍ ചാമ്പ്യന്‍ഷിപ്പ് നാളെ (9 ന് ശനിയാഴ്ച) ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍
നടക്കും. രാവിലെ 9 മുതല്‍ വൈകീട്ട് 6 വരെയാണ് മത്സരം. മിനി, സബ് ജൂനിയര്‍, ജൂനിയര്‍, സീനിയര്‍ വിഭാഗത്തില്‍പ്പെട്ട ആണ്‍കുട്ടികളും പെണ്‍കുട്ടികളും മത്സരത്തില്‍ പങ്കെടുക്കും. രാവിലെ 9.30 ന് ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ സെക്രട്ടറി പ്രഭു പ്രേംനാഥ് ഉദ്ഘാടനം ചെയ്യും. അസോസിയേഷന്‍ പ്രസിഡന്റ് അഡ്വ. ജി ബി ഷാംജിത്ത് അധ്യക്ഷത വഹിക്കും.ജില്ലയില്‍ നിന്നും വിവിധ പ്രായത്തിലുള്ള 220 പേര്‍ മത്സരിക്കാന്‍ എത്തും. വൈകീട്ട് 6 ന് നടക്കുന്ന സമാപന ചടങ്ങില്‍ ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് ഒ രാജഗോപാല്‍ വിജയികള്‍ക്ക് ട്രോഫികള്‍ സമ്മാനിക്കും.ജില്ലാ ചാമ്പ്യന്‍ഷിപ്പില്‍ നിന്നുള്ള മികച്ച കളിക്കാരെ സംസ്ഥാന തല മത്സരത്തില്‍ പങ്കെടുപ്പിക്കുമെന്ന് അസോസിയേഷന്‍ സെക്രട്ടറി ദിവേഷ് ഡി പാലേച്ച അറിയിച്ചു.

 

 

ജില്ല റോള്‍ ബോള്‍
ചാമ്പ്യന്‍ഷിപ്പ് നാളെ

 

 

Share

Leave a Reply

Your email address will not be published. Required fields are marked *