ടി ബി സി പ്രീമിയര്‍ ക്രിക്കറ്റ് ലീഗ്: ചാലഞ്ചേഴ്‌സ് ജേതാക്കള്‍

ടി ബി സി പ്രീമിയര്‍ ക്രിക്കറ്റ് ലീഗ്: ചാലഞ്ചേഴ്‌സ് ജേതാക്കള്‍

കോഴിക്കോട് :സംസ്ഥാനത്തെ പ്രമുഖ സംരഭകരുടെ കൂട്ടായ്മയായ ദി ബിസിനസ് ക്ലബ് ഇന്റര്‍നാഷണല്‍ (ടി ബി സി ) പ്രീമിയര്‍
ക്രിക്കറ്റ് ലീഗ് സംഘടിപ്പിച്ചു. മത്സരത്തില്‍ ക്രേയ്‌സ് ബിസ്‌ക്കറ്റ് ചാലഞ്ചേഴ്‌സ് ജേതാക്കളായി. മെറാള്‍ഡ സൂപ്പര്‍ കിംഗ് റണ്ണേര്‍സ് അപ്പും നേടി.
മാന്‍ ഓഫ് ദി സീരീസ് ആന്റ് ബെസ്റ്റ് ബാറ്റര്‍ – ബെര്‍ഫിക്ക് മണലൊടി, ബെസ്റ്റ് ബോളര്‍ പ്രണബ് ,ബെസ്റ്റ് ഫീല്‍ഡര്‍ – മുസമ്മില്‍, ബെസ്റ്റ് വിക്കറ്റ് കീപ്പര്‍ – മെഹറൂഫ് മണലൊടി,ബെസ്റ്റ് ക്യാച്ച് – അന്‍വര്‍ സാദത്ത്.
ചെറുവണ്ണൂര്‍ അഡ്രസ് ടര്‍ഫില്‍ നടന്ന ടൂര്‍ണമെന്റ് പൊതുമരാമത്ത് – ടൂറിസം വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ ടി ബി സി പ്രസിഡന്റ് എ കെ ഷാജി അധ്യക്ഷത വഹിച്ചു.
സ്‌പോര്‍ട്‌സ് കമ്മിറ്റി ചെയര്‍മാന്‍ സുബൈര്‍ കൊളക്കാടന്‍, ജനറല്‍ കണ്‍വീനര്‍ സന്നാഫ് പാലക്കണ്ടി, ജബ്ബാര്‍ വാഴയില്‍ എന്നിവര്‍ പ്രസംഗിച്ചു. ടി ബി സി ജനറല്‍ സെക്രട്ടറി മെഹറൂഫ് മണലൊടി സ്വാഗതവും ട്രഷറര്‍ കെ വി സക്കീര്‍ ഹുസൈന്‍ നന്ദിയും പറഞ്ഞു.
വിജയികള്‍ക്ക് ട്രോഫികള്‍ പ്രസിഡന്റ് എ കെ ഷാജി വിതരണം ചെയ്തു.

 

 

 

ടി ബി സി പ്രീമിയര്‍ ക്രിക്കറ്റ് ലീഗ്: ചാലഞ്ചേഴ്‌സ് ജേതാക്കള്‍

Share

Leave a Reply

Your email address will not be published. Required fields are marked *