ആറു പതിറ്റാണ്ടിന്റെ ചിത്ര രചനയുമായി മുതുവന സനില്‍ദീപ്

ആറു പതിറ്റാണ്ടിന്റെ ചിത്ര രചനയുമായി മുതുവന സനില്‍ദീപ്

പി.ടി.നിസാര്‍

            ചിത്ര രചനയില്‍ തന്റെ ആറുപതിറ്റാണ്ട് കാലത്തെ രചനകളുമായി ആസ്വാദക ലോകം കീഴടക്കി മുതുവന സനില്‍ ദീപ്. താന്‍ ഏഴു വയസ്സു മുതല്‍ (1970 മുതല്‍) വരച്ച ചിത്രങ്ങളുടെ പ്രദര്‍ശനമാണ് ഗുരുകുലം ആര്‍ട്‌സ് ഗാലറിയില്‍ പ്രദര്‍ശിപ്പിച്ചുകൊണ്ടിരിക്കുന്നത്. രണ്ട് വയസു മുതലാണ് മുതുവന സനില്‍ ദീപ് ചിത്ര രചന ആരംഭിച്ചത്. ഏഴാം വയസ്സു മുതല്‍ വരച്ച ചിത്രങ്ങളടക്കം 200ലധികം ചിത്രങ്ങളാണ് പ്രദര്‍ശന നഗരിയിലുള്ളത്. ഓരോ ചിത്രം വരച്ച തിയതിയും, സമയവും രേഖപ്പെടുത്തിയിട്ടുണ്ട് എന്നതാണ് ചിത്രങ്ങളുടെ പ്രത്യേകത. കുട്ടിക്കാലത്ത് മനോരമ ആഴ്ചപ്പതിപ്പില്‍ ടോംസിന്റെ കാര്‍ട്ടൂണ്‍ കണ്ട് പ്രചോദനമുള്‍ക്കൊണ്ടാണ് തന്റെ ചിത്രങ്ങള്‍ക്ക് മനുഷ്യ ഭാവന നല്‍കി തുടങ്ങിയത്. ആദ്യകാല സിനിമാ നായകന്മാര്‍, വി.എസ്.അച്യുതാനന്ദന്‍, സംവിധായകന്‍ വി.എം.ബിനു എന്നിവരുള്‍പ്പെടെയുള്ളവരുടെ മനോഹര ചിത്രങ്ങളാണ് പെന്‍സില്‍ ഉപയോഗിച്ച് വരച്ചിട്ടുളളത്. രാമകൃഷ്ണ മിഷന്‍ ഹൈസ്‌കൂളിലും, ഗവ.ആര്‍ട്‌സ് കോളേജിലും പഠനം പൂര്‍ത്തിയാക്കിയ മുതുവന സനല്‍ ദീപ് പ്രൈവറ്റായാണ് പി.ജി.പഠനം നടത്തിയത്. 1984ല്‍ കേരള ഗ്രാമീണ ബാങ്കില്‍ ഒദ്യോഗിക ജീവിതമാരംഭിച്ച്, 2019ല്‍ റിട്ടയര്‍ ചെയ്തു. 1974ലാണ് ഏറ്റവും കൂടുതല്‍ ചിത്രം വരച്ചത്. സ്‌കൂളില്‍ പഠിക്കുന്ന കാലത്ത് നടന്നു പോകുമ്പോള്‍ മക്കാട് ആര്‍ട്‌സില്‍ ചിത്രങ്ങള്‍ കണ്ടിരുന്നു. ഇതും ചിത്ര വര്‍ക്കിന് പ്രചോദനമായി. ഹാം റേഡിയോയുടെ സേവനം നടത്തുന്ന അപൂര്‍വ്വ വ്യക്തിത്വം കൂടിയാണിദ്ദേഹം. 1980 മുതലാണ് ഹാം റേഡിയോ ഉപയോഗിച്ച് തുടങ്ങിയത്. പ്രകൃതി ദുരന്തവും മറ്റും ഉണ്ടാകുമ്പോള്‍ വാര്‍ത്താവിനിമയ ബന്ധം തകരാറിലാവുമ്പോള്‍ ഹാം റേഡിയോയുടെ സേവനം സര്‍ക്കാരുകള്‍ പ്രയോജനപ്പെടുത്താറുണ്ട്.
120ഓളം രാജ്യങ്ങളിലെ റേഡിയോ സ്റ്റേഷനുകളുമായി ഹാം റേഡിയോ ബന്ധപ്പെടുന്നുണ്ട്. 1990ല്‍ കണ്‍ട്രോളര്‍ പദവി ഏറ്റെടുക്കുകയുണ്ടായി. ഹാം റേഡിയോയുടെ പ്രവര്‍ത്തനത്തിനുള്ള അംഗീകാരമായി ലിംക ബുക്ക് ഓഫ് റെക്കോര്‍ഡ്‌സ്, ഇന്ത്യാ ബുക്ക് ഓഫ് റെക്കോര്‍ഡ്‌സ്, ഏഷ്യാ ബുക്ക് ഓഫ് റെക്കോര്‍ഡ്‌സ്, വേള്‍ഡ് റിക്കാര്‍ഡ് ഓഫ് ഇന്ത്യ ഉള്‍പ്പെടെ നിരവധി പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. റേഡിയോ തായ്‌വാന്റെ മോണിറ്ററാണ്. അമേച്വര്‍ റേഡിയോ സൊസൈറ്റി ഓഫ് ഇന്ത്യ – മുംബൈ അംഗമാണ്. 2022ലാണ് ഗവ.ആര്‍ട്‌സ് കോളേജില്‍ ആദ്യ ചിത്ര പ്രദര്‍ശനം നടത്തിയത്. ഇപ്പോള്‍ ഗുരുകുലം ആര്‍ട്‌സ് ഗാലറിയില്‍ നടക്കുന്ന ചിത്ര പ്രദര്‍ശനം കഴിഞ്ഞ രണ്ടാം തിയതി സംവിധായകന്‍ വി.എം.വിനു ആണ് ഉദ്ഘാടനം ചെയ്തത്. പ്രദര്‍ശനം ഇന്ന് സമാപിക്കും.

ആറു പതിറ്റാണ്ടിന്റെ ചിത്ര രചനയുമായി മുതുവന സനില്‍ദീപ്

Share

Leave a Reply

Your email address will not be published. Required fields are marked *