കോഴിക്കോട്: ഉള്ളിയേരി MDit എഞ്ചിനീയറിങ്ങ് കോളേജ് നാഷണല്‍ സര്‍വീസ് സ്കീമും ഹോപ്പ് ബ്ലഡ് ഡോണേഴ്സ് ഗ്രൂപ്പും സംയുക്തമായി കോഴിക്കോട് ഗവ. W&C ഹോസ്പിറ്റലിന്റെ സഹകരണത്തോടെ രക്തദാന ക്യാമ്പ് നടത്തി. ക്യാമ്പില്‍ രജിസ്റ്റര്‍ ചെയ്ത 77 പേരില്‍ 60 പേര്‍ക്ക് രക്തം ദാനം ചെയ്തു.പ്രിന്‍സിപ്പല്‍ ഡോ. പി.എം.മഹീഷന് ക്യാമ്പ് ഉല്‍ഘാടനം ചെയ്തു. ബ്ലഡ് ബാങ്ക് മെഡിക്കല്‍ ഓഫീസര്‍ ഡോ. അഫ്സല് സി.കെ സര്‍ട്ടിഫിക്കറ്റുകള്‍ നല്കി. W&C കൗണ്‍സലര്‍ അമിത രക്തദാതാക്കള്‍ക്ക് ബോധവല്‍ക്കരണ ക്ലാസ്സെടുത്തു.
ഹോപ്പ് ഭാരവാഹികളായ നാസര്‍ മാസ്റ്റര്‍ ആയഞ്ചേരി,സിദ്ദീഖ് പെരുമണ്ണ,ഷരീഫ് ആഷിയാന, ഷാജിമോന്‍ വെള്ളിമാട്കുന്ന്,ഷമീം അത്തോളി, ഷുക്കൂര്‍ അത്തോളി,ദില്‍ഷ മക്കാട്ട്, ഹോപ്പ് ക്യാമ്പസ് വിംഗ് കണ്‍വീനര്‍ ഹാദി ഷഹീദ്, എന്‍ എസ് എസ് വളണ്ടിയര്‍മാരായ നിദ ഫാത്തിമ, ഗൗതം, ആദിത്യന്, അതുല്‍, ജീവന് തുടങ്ങിയവര്‍ നേതൃത്വം നല്കി.
രക്തദാന ക്യാമ്പ് നടത്തി
