സര്‍ക്കാരിനെ ചോദ്യം ചെയ്യുക യെന്നത് പ്രതിപക്ഷ നേതാവിന്റെ കടമ; രാഹുല്‍ഗാന്ധിക്കെതിരായ സുപ്രീംകോടതി പരാമര്‍ശത്തില്‍ തിരിച്ചടിച്ച് പ്രിയങ്ക

സര്‍ക്കാരിനെ ചോദ്യം ചെയ്യുക യെന്നത് പ്രതിപക്ഷ നേതാവിന്റെ കടമ; രാഹുല്‍ഗാന്ധിക്കെതിരായ സുപ്രീംകോടതി പരാമര്‍ശത്തില്‍ തിരിച്ചടിച്ച് പ്രിയങ്ക

ദില്ലി:രാഹുല്‍ഗാന്ധിക്കെതിരായ സുപ്രീംകോടതി പരാമര്‍ശത്തില്‍ തിരിച്ചടിച്ച് പ്രിയങ്ക ഗാന്ധി. കോടതി പരാമര്‍ശത്തില്‍ ബഹുമാനപുരസ്വരം വിയോജിക്കുകയാണ്.സര്‍ക്കാരിനെ ചോദ്യം ചെയ്യുക യെന്നത് പ്രതിപക്ഷ നേതാവിന്റെ കടമയാണ്.സൈന്യത്തെ രാഹുല്‍ ഗാന്ധി അപമാനിച്ചിട്ടില്ലെന്നും പ്രിയങ്ക ഗാന്ധി കൂട്ടിച്ചേര്‍ത്തു.

2022 ഡിസംബറില്‍ ഭാരത് ജോഡോ യാത്രക്കിടെ രാഹുല്‍ ഗാന്ധി നടത്തിയ പരാമര്‍ശങ്ങളാണ് കേസിന് അടിസ്ഥാനം. ഇന്ത്യയുടെ രണ്ടായിരം ചതുരശ്ര കിലോമീറ്റര്‍ പ്രദേശം ചൈന കൈയടക്കി. ഇന്ത്യന്‍ സൈനികരെ മര്‍ദ്ദിച്ചു. 20 സൈനികരെ വധിച്ചു. പ്രധാനമന്ത്രി ചൈനക്ക് മുന്നില്‍ കീഴടങ്ങി ആ രീതിയിലായിരുന്നു വിമര്‍ശനങ്ങള്‍.

ബോര്‍ഡര്‍ റോഡ്‌സ് ഓര്‍ഗനൈസേഷന്‍ മുന്‍ ഡയറക്ടര്‍ ഉദയ് ശങ്കര്‍ ശ്രീവാസ്തവ ലഖ്‌നൗ കോടതിയില്‍ നല്‍കിയ കേസിലെ നടപടികള്‍ സ്റ്റേ ചെയ്യാന്‍ വിസമ്മതിച്ച അലഹബാദ് ഹൈക്കോടതി നടപടിക്കെതിരെയാണ് രാഹുല്‍ ഗാന്ധി സുപ്രീംകോടതിയിലെത്തിയത്. കേസ് പരിഗണിച്ച കോടതി രാഹുലിനെ ക്രോസ് ചെയ്തു. 2000 ചതുരശ്ര കിലോമീറ്റര്‍ കൈയടിക്കിയെന്ന വിവരം നിങ്ങള്‍ക്ക് എവിടെ നിന്ന് കിട്ടി? ആ സമയം നിങ്ങള്‍ അവിടെയുണ്ടായിരുന്നോ? വിശ്വസനീയമായ വിവരം കിട്ടാതെ എങ്ങനെ ഇത്തരം പ്രസ്താവനകള്‍ നടത്തും. യഥാര്‍ത്ഥ ഇന്ത്യക്കാരനെങ്കില്‍ നിങ്ങള്‍ക്ക് ഇങ്ങനെ പറയാനാവില്ലെന്നും ജസ്റ്റിസ് ദീപാങ്കര്‍ ദത്ത അധ്യക്ഷനായ ബഞ്ച് കുറ്റപ്പെടുത്തി. പൊതുതാല്‍പര്യം മുന്‍ നിര്‍ത്തിയാണ് സംസാരിച്ചതെന്ന് രാഹുലിനായി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ മനു അഭിഷേക് സിംഗ്വി വാദിച്ചു. ഇരുപത് സൈനികര്‍ കൊല്ലപ്പെട്ട സാഹചര്യത്തില്‍ അങ്ങനെ സംസാരിക്കുന്നതില്‍ എന്താണ് തെറ്റെന്നും സിംഗ്വി ചോദിച്ചു. സംഘര്‍ഷം ഉണ്ടാകുമ്പോള്‍ ഇരുഭാഗത്തും നഷ്ടങ്ങളുണ്ടാകില്ലേയെന്നായിരുന്നു കോടതിയുടെ മറുചോദ്യം. ഇക്കാര്യങ്ങളൊന്നും രാഹുല്‍ ഗാന്ധി പാര്‍ലമെന്റില്‍ ഉന്നയിക്കാത്തത് എന്തുകൊണ്ടാണെന്നും കോടതി ചോദിച്ചു.

 

സര്‍ക്കാരിനെ ചോദ്യം ചെയ്യുക യെന്നത് പ്രതിപക്ഷ നേതാവിന്റെ കടമ;
രാഹുല്‍ഗാന്ധിക്കെതിരായ സുപ്രീംകോടതി പരാമര്‍ശത്തില്‍ തിരിച്ചടിച്ച് പ്രിയങ്ക

 

Share

Leave a Reply

Your email address will not be published. Required fields are marked *