എഡിറ്റോറിയല്‍: ടെക്‌സ്‌റ്റെയില്‍ മേഖലയില്‍ നികുതി വെട്ടിപ്പ്- കുറ്റവാളികളെ നിയമത്തിന്റെ മുന്‍പില്‍ കൊണ്ടുവരണം

എഡിറ്റോറിയല്‍: ടെക്‌സ്‌റ്റെയില്‍ മേഖലയില്‍ നികുതി വെട്ടിപ്പ്- കുറ്റവാളികളെ നിയമത്തിന്റെ മുന്‍പില്‍ കൊണ്ടുവരണം

സംസ്ഥാനത്തെ ചില വസ്ത്ര വ്യാപാര സ്ഥാപനങ്ങളില്‍ ആദായ നികുതി ഇന്‍വെസ്റ്റിഗേഷന്‍ വിഭാഗം നടത്തിയ പരിശോധനകളില്‍ 1200കോടിയുടെ വെട്ടിപ്പ് നടന്നതായാണ് കണ്ടെത്തിയിട്ടുള്ളത്. ഇതിന്റെ കൂടെ കോടികളുടെ ഹവാല ഇടപാടും നടന്നതായി റിപ്പോര്‍ട്ടുകളുണ്ട്. പ്രത്യേക സോഫ്റ്റുവെയര്‍ ഉപയോഗിച്ച് ബില്ലിംങില്‍ കൃത്രിമം കാണിച്ചാണ് നികുതി വെട്ടിച്ചത്. ഇതിനായി സോഫ്റ്റ് വെയര്‍ ഒരുക്കിയ നിര്‍മാതാക്കള്‍ക്കെതിരേ നടപടി വരും.
10 വസ്ത്ര വ്യാപാര സ്ഥാപനങ്ങളുടെ 45 കടകളിലെ കഴിഞ്ഞ ആറ് വര്‍ഷത്തെ കണക്കുകള്‍ പരിശോധിച്ചപ്പോഴാണ് 1200 കോടിയുടെ നികുതി വെട്ടിപ്പ് കണ്ടെത്തിയിട്ടുണ്ട്. ഉപഭോക്താക്കള്‍ ഓണ്‍ലൈന്‍ ആയി പണം അടക്കുമ്പോള്‍ ഒന്നിലധികം ക്യൂആര്‍ കോഡിലേക്ക് പണം അയപ്പിക്കുകയും അതുവഴി സ്ഥാപനത്തിലെ വരുമാനത്തില്‍ കൃത്രിമം ഉണ്ടാക്കുകയും നികുതി പരിശോധന ഉദ്യോഗസ്ഥരെ കബളിപ്പിക്കുകയും ചെയ്തിട്ടുണ്ട്. ഈ ഇടപാടുകളിലൂടെ 2021മുതല്‍ കോടിക്കണക്കിന് രൂപയുടെ ഹവാല ഇടപാടുകളാണ് നടന്നിട്ടുള്ളത്.

സംസ്ഥാനത്തിന് പുറത്തുള്ള വന്‍കിട വ്യാപാരികള്‍ക്ക് ഹവാല ഇടപാടുകാര്‍ പണം നല്‍കും. ഇതുവഴി വസ്ത്ര നിര്‍മാണ വ്യാപാരികള്‍ക്ക് വസ്ത്രങ്ങള്‍ നല്‍കും. ഇതിന് പകരമായി കേരളത്തില്‍വച്ച് ഹവാല ഇടപാടുകാര്‍ക്ക് പണം കൈമാറും. ഇങ്ങനെകള്ളപ്പണം വെളുപ്പിക്കാനും രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയെ തകരാറിലാക്കാനും ശ്രമം നടന്നതായാണ് അന്വേഷണ സംഘം കണ്ടെത്തിയിട്ടുള്ളത്. ഇത് വളരെ വലിയ കുറ്റമാണ്.കേരളത്തിലെ വസ്ത്ര വ്യാപാരികളില്‍ നിന്നൊരിക്കലും ഉണ്ടാകാന്‍ പാടില്ലാത്ത ഒന്നാണിത്. വസ്ത്ര വ്യാപാര മേഖലയില്‍ വ്യാപാരികള്‍ക്ക് നല്ല സംഘടനാ സംവിധാനമുണ്ട്. അവരിക്കാര്യം പരിശോധിച്ച് നിയമവിരുദ്ധമായി വ്യാപാരം നടത്തിയസ്ഥാപനങ്ങള്‍ക്കെതിരേ നടപടി സ്വീകരിക്കാന്‍ തയാറാകണം. നികുതി കൊടുക്കാന്‍ പൗരന്മാര്‍ ബാധ്യതസ്ഥരാണ്. നികുതി പണമുപയോഗിച്ചാണ്‌ക്ഷേമപ്രവര്‍ത്തനങ്ങളും വികസനപ്രവര്‍ത്തനങ്ങളും സര്‍ക്കാരുകള്‍ നിര്‍വഹിക്കുന്നത്. വ്യാപാര മേഖലയില്‍ നിന്ന് ലഭിക്കുന്ന നികുതി സര്‍ക്കാരിന് വലിയ മുതല്‍കൂട്ടാണ്. കൃത്യമായി നികുതിനല്‍കി മാതൃകാപരമായി സ്ഥാപനം നടത്തുന്ന നിരവധി വ്യാപാരികള്‍ കേരളത്തിലുണ്ട്. അവര്‍ക്ക് കൂടി അവമതിപ്പുണ്ടാക്കുന്നതാണ് ചിലരുടെ നടപടി. രാജ്യത്തിന്റെ നിയമം അനുശാസിക്കുന്ന തരത്തില്‍ ജീവിക്കാന്‍ പൗരന്മാര്‍ ബാധ്യസ്ഥരാണ്. രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥ കുറ്റമറ്റ രീതിയില്‍ മുന്നോട്ട് കൊണ്ടുപോകുന്നതില്‍ എല്ലാവര്‍ക്കും ഉത്തരവാദിത്തമുണ്ട്. നികുതിവെട്ടിപ്പ്, ഹവാല ഇടപാടുകള്‍ എന്നിവ കണ്ടെത്തി ഇല്ലാതാക്കാന്‍ ശക്തമായ ഇടപെടല്‍ നടത്തേണ്ടതുണ്ട്.

Share

Leave a Reply

Your email address will not be published. Required fields are marked *