കോഴിക്കോട്: കേള്‍വി പരിശോധന മേഖലയില്‍ ശ്രവണ ഹിയറിംഗ് സെന്ററിന്റെ പ്രവര്‍ത്തനം നൂതനവും, സാമൂഹിക പ്രതിബദ്ധവുമാണെന്ന് ഡയറക്ടറും ചീഫ് ഓഡിയോളജിസ്റ്റുമായ അശ്വതി ശ്രീജിത്ത് പറഞ്ഞു. നവീകരിച്ച സെന്ററിന്റെ പ്രത്യേകത ഇവിടെ ഒരുക്കിയിട്ടുള്ള എക്‌സ്പീരിയന്‍സ് റൂമാണ്. ഈ എക്‌സ്പീരിയന്‍സ് സെന്ററില്‍ നടത്തുന്ന പരിശോധന രോഗിക്ക് വീടുകളില്‍ ലഭിക്കുന്ന അതേ അന്തരീക്ഷത്തില്‍ തന്റെ കേള്‍വി മനസ്സിലാക്കാനും, ബന്ധു മിത്രാദികള്‍ക്കും ഇത് തിരിച്ചറിയാനും അവസരമൊരുക്കിയിട്ടുണ്ട്. മറ്റ് ഹിയറിങ് സെന്ററുകള്‍ക്കില്ലാത്ത ഒന്നാണിതെന്ന് അവര്‍ പറഞ്ഞു. കഴിഞ്ഞ 17 വര്‍ഷമായി ശ്രവണയുടെ 17 സെന്ററുകള്‍ കേരളത്തിലും, കര്‍ണ്ണാടകത്തിലുമായി പ്രവര്‍ത്തിച്ചു വരികയാണ്. കോഴിക്കോട് കഴിഞ്ഞ 7 വര്‍ഷമായി ശ്രവണയുടെ സെന്റര്‍ പ്രവര്‍ത്തിച്ചു വരുന്നു. സെന്ററിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ച് വരുമാനം കുറവുള്ള 5 പേര്‍ക്ക് ഹിയറിങ് ഉപകരണം സൗജന്യമായി വിതരണം ചെയ്തു. വര്‍ദ്ധിച്ചു വരുന്ന ശബ്ദമലിനീകരണത്തെക്കുറിച്ച് ഒരാഴ്ചക്കാലം ബോധവല്‍ക്കരണ ക്ലാസുകള്‍ സംഘടിപ്പിക്കുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
2018 മുതല്‍ കോഴിക്കോട് പ്രവര്‍ത്തിച്ചിരുന്ന ശ്രവണയുടെ നവീകരിച്ച യൂണിറ്റിന്റെ ഉദ്ഘാടനം എം.കെ.രാഘവന്‍ എം.പി നിര്‍വ്വഹിച്ചിരുന്നു.
