ഇന്‍സ്റ്റിറ്റ്യൂട്ട്‌ ഓഫ് പെയിന്‍ ആന്റ് പാലിയേറ്റീവ് മെഡിസിന് വാഹനങ്ങള്‍ കൈമാറി

ഇന്‍സ്റ്റിറ്റ്യൂട്ട്‌ ഓഫ് പെയിന്‍ ആന്റ് പാലിയേറ്റീവ് മെഡിസിന് വാഹനങ്ങള്‍ കൈമാറി

ഇന്‍സ്റ്റിറ്റ്യൂട്ട്‌ ഓഫ് പെയിന്‍ ആന്റ്
പാലിയേറ്റീവ് മെഡിസിന് വാഹനങ്ങള്‍ കൈമാറി

 

കോഴിക്കോട്: ആസ്റ്റര്‍ മിംസ് ചാരിറ്റബിള്‍ ട്രസ്റ്റിന്റെയും ആസ്റ്റര്‍ വൊളണ്ടിയേഴ്സിന്റെയും സഹകരണത്തോടെ മെഡിക്കല്‍ കോളേജ് പെയിന്‍ ആന്‍ഡ് പാലിയേറ്റീവ് കെയര്‍ സൊസൈറ്റിയുടെ പരിശീലന വിഭാഗമായ ഐ പി എം ന് രണ്ട് വാഹനങ്ങള്‍ കൈമാറി. വേദന അനുഭവിക്കുന്നവന്റെ മാനസികാവസ്ഥ നേരത്തെ തിരിച്ചറിയുകയും കുറ്റമറ്റ ചികിത്സയിലൂടെയും മറ്റും അവര്‍ക്ക് ആശ്വാസം നല്‍കുന്നതിലൂടെ ആസ്റ്റര്‍ മിംസ് സമൂഹത്തിന് നല്‍കുന്ന സന്ദേശം വളരെ വലുതാണെന്ന് ചടങ്ങ് ഉദ്ഘാടനം ചെയ്തുകൊണ്ട് മുന്‍ ഗവര്‍ണര്‍ പിഎസ്‌ ശ്രീധരന്‍ പിള്ള പറഞ്ഞു.

ആസ്റ്റര്‍ മിംസ് കൈമാറിയ ഈ വാഹനങ്ങള്‍ അത്തരം രോഗികളുടെ പരിചരണത്തിന് കൂടുതല്‍ ശക്തി പകരുമെന്നും, മുന്നോട്ടും ഇതുപോലുള്ള സാമുഹിക മുന്നേറ്റ പ്രവര്‍ത്തനങ്ങളില്‍ ആസ്റ്റര്‍ മിംസിനൊപ്പം ഉണ്ടാവുമെന്നും ഡബ്ലൂഎച്ച്ഒ കൊളാബറേറ്റിംഗ് സെന്റര്‍ ഫോര്‍ പാലിയേറ്റീവ് ആന്‍ഡ് ലോംഗ് ടേം കെയര്‍ ഡയറക്ടര്‍ ഡോ.സുരേഷ് കുമാര്‍ പറഞ്ഞു. ഇന്ത്യക്ക് അകത്തും പുറത്തുമായി കോടി കണക്കിന് രൂപയുടെ സാന്ത്വന പ്രവര്‍ത്തനങ്ങള്‍ ആസ്റ്റര്‍ വൊളണ്ടിയേഴ്സിന്റെ സഹകരണത്തോടെ വിവിധ മേഖലയിലുള്ളവര്‍ക്ക് ലഭ്യമാക്കുന്നുണ്ടെന്ന് കോഴിക്കോട് ആസ്റ്റര്‍ മിംസ് സി ഒ ഒ ലുഖ്മാന്‍ പൊന്മാടത്ത് പറഞ്ഞു.

മെഡിക്കല്‍ സഹായം ലഭ്യമല്ലാത്ത ഗ്രാമ പ്രദേശങ്ങളിലെയും തീരദേശങ്ങളിലെയും ജനങ്ങളുടെ ആരോഗ്യ സംരക്ഷണത്തിന് വേണ്ടി ഇന്ത്യയില്‍ ഉടനീളം ആസ്റ്റര്‍ വൊളണ്ടിയേഴ്സിന്റെ 54 സൗജന്യ മൊബൈല്‍ മെഡിക്കല്‍ യൂണിറ്റുകളുണ്ടെന്നും, അതില്‍ 17 എണ്ണം കേരളത്തില്‍ മാത്രം പ്രവര്‍ത്തിക്കുണ്ടെന്നും അദ്ദേഹം കൂട്ടി ചേര്‍ത്തു. ചടങ്ങില്‍ കോഴിക്കോട് മിംസ് സി എം എസ് ഡോ.അബ്രഹാം മാമന്‍, ഐപിഎം മെഡിക്കല്‍ ഡയറക്ടര്‍ ഡോ.എന്‍.എം. മുജീബ് റഹ്‌മാന്‍, നാരായണ മൂസത്(ചെയര്‍മാന്‍, പെയിന്‍ & പാലിയേറ്റീവ് കെയര്‍ സൊസൈറ്റി, കോഴിക്കോട്), ശ്രീകുമാര്‍(സെക്രട്ടറി, പെയിന്‍ & പാലിയേറ്റീവ് കെയര്‍ സൊസൈറ്റി, കോഴിക്കോട്) തുടങ്ങിയവര്‍ പങ്കെടുത്തു.

Share

Leave a Reply

Your email address will not be published. Required fields are marked *